കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭയമല്ല, ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല, ജാഗ്രതയാണ് വേണ്ടത്

കൂട്ടുകാരെ, ഇപ്പോൾ ലോകമെമ്പാടും ഭയത്തോടെ പൊരുതുന്ന കൊറോണയെ കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ. നിമിഷങ്ങൾ കൊണ്ട് ലോകത്തെ വൻകിട രാജ്യങ്ങളായ അമേരിക്ക, ഇറ്റലി, ബ്രിട്ടൻ, ചൈന തുടങ്ങിയ രാജ്യങ്ങളെ കീഴടക്കിയ മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19. ഇതു വരെ മരുന്ന് കണ്ടുപിടിക്കാത്ത ഈ വൈറസ് മൂലം ലക്ഷക്കണക്കിന് പേരാണ് നമ്മെ വിട്ട് പിരിഞ്ഞത്. ഈ വൈറസിന് എതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ലെങ്കിലും പ്രതിരോധ മാർഗ്ഗം മൂലം ഇതിനെ നേരിടാം.ആൾക്കൂട്ടമുള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർച്ചീഫ് ഉപയോഗിക്കുക, പുറത്ത് പോയി വന്നാൽ ഹാന്റ് വാഷ് ഉപയോഗിച്ച് കൈകൾ കഴുകുക, ധാരാളമായി വെള്ളം കുടിക്കുക തുടങ്ങിയവയാണ് കൊറോണ വൈറസിന് എതിരെയുള്ള പ്രതിരോധ മാർഗ്ഗങ്ങൾ. ഈ പ്രതിരോധ മാർഗ്ഗങ്ങൾ നാം സ്വീകരിക്കണം. ഇല്ല എന്നുണ്ടെങ്കിൽ കൊറോണ വൈറസിന് നാം കീഴടങ്ങേണ്ടി വരും. നമ്മെ ഈ വൈറസിൽ നിന്ന് രക്ഷിക്കാൻ സ്വയം മറന്ന് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ, ആൾക്കൂട്ടമൊഴിവാക്കാൻ വേണ്ടി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സർക്കാർ, ഉറക്കമൊഴിച്ച് റോഡിൽ നിൽക്കുന്ന പോലീസുകാർ എന്നിവരുടെ നിർദ്ദേശങ്ങൾ നാം അനുസരിക്കണം. കൊറോണ വൈറസിനെതിരെ പൊരുതാൻ ഭയമല്ല, ജാഗ്രതയാണ് വേണ്ടത്..

                                                                                               --------STAY HOME STAY SAFE--------
സഹല.കെ.പി.
6 എ കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം