കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതിയും പ്രകൃതിയും നമ്മുടെ ജീവൻ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും പ്രകൃതിയും നമ്മുടെ ജീവൻ

പണ്ട് പണ്ട് ഒരു നാട്ടിൽ രണ്ട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മുഹമ്മദ് കുട്ടിയും സുബ്രഹ്മണ്യനും ആയിരുന്നു അവർ. ഒരു ദിവസം ഇവർ രണ്ടു പേരും ഒരു ചായക്കടയിലിരുന്ന് ചായ കുടിക്കുകയായിരുന്നു. അപ്പോൾ ഒരു വഴിപോക്കൻ വന്ന് മുഹമ്മദ് കുട്ടിയോട് ചോദിച്ചു: “ മുഹമ്മദ് കുട്ടീ... നിങ്ങൾക്കൊരു വലിയ കാടില്ലേ.. മുറിക്കാത്തത്..? വേഗം നശിപ്പിച്ചോ.. അതിനെ കൊണ്ട് വല്ല്യ പ്കയോജനം ഒന്നും ഇല്ലല്ലോ..?” ഇത് കേട്ടയുടനെ മുഹമ്മദ് കുട്ടിയും സുബ്രഹ്മണ്യനും പറഞ്ഞു. “സുഹൃത്തേ, കാട് നമ്മുടെ പരിസ്ഥിതിയാണ്, പ്രകൃതിയാണ്. അതിനെ നശിപ്പിക്കരുത്. ഇതേ വിഷയം പറഞ്ഞതു മുതലാണ് ഞങ്ങൾ ഇപ്പോൾ കാണുന്ന തരത്തിൽ സുഹൃത്തുക്കൾ ആയത്.” വഴിപോക്കൻ അമ്പരപ്പോടെ ചോദിച്ചു.: “ എന്ത് ഈ കാരണത്താലോ?!!!” അതെ, മുഹമ്മദ് കുട്ടി പറഞ്ഞു തുടങ്ങി. “ പണ്ട് ഞാൻ എന്റെ ആ കാട് നശിപ്പിക്കാൻ പോകുമ്പോൾ സുബ്രഹ്മണ്യൻ പറഞ്ഞു, അത് നശിപ്പിക്കരുതെന്നും, അത് നമ്മുടെ ജീവനാണെന്നുമൊക്കെ. അന്ന് ഞാൻ അതൊന്നും കേൾക്കാതെ നിന്നെ പോലെ അത് നശിപ്പിക്കാൻ തീരുമാനിച്ചു. ഒരു ദിവസം ആ കാട്ടിലേക്ക് പോകുന്ന വഴി എന്നെ ഒരു പാമ്പ് കടിച്ചു. ഉടനെ വൈദ്യൻ വന്നു. വൈദ്യൻ പരിശോധിച്ച ശേഷം ഉടനെ തന്നെ ആകാട്ടിലേക്ക് പോയി, ഏതോ ഒരു ചെടിയെടുത്ത് എന്റെ കാലിൽ കെട്ടി വച്ചു. അന്ന് ആ ചെടി കിട്ടിയില്ലെങ്കിൽ ഞാൻ മരിച്ചു പോയേനെ. ആ ചെടി കിട്ടിയത് ആ കാടുണ്ടായതുകൊണ്ടാണ്. അപ്പോൾ സുബ്രഹ്മണ്യൻ പറഞ്ഞു, "ഈ കാടടങ്ങുന്ന പരിസ്ഥിതിയും പ്രകൃതിയുമെല്ലാം നമ്മുടെ ജീവനു തുല്ല്യമാണ്. അത് നശിപ്പിച്ചാൽ നമ്മളും നശിക്കും”. ഇത് കേട്ടയുടനെ വഴിപോക്കൻ പറഞ്ഞു.. “എനിക്കിപ്പോൾ പ്രകൃതിയിടെയും പരിസ്ഥിതിയുടെയും വില മനസിലായി. നമ്മുടെ ജീവനാണ് പരിസ്ഥിതിയും പ്രകൃതിയും”. അന്നുമുതൽ അവർ മൂന്നുപേരും നല്ല ചങ്ങാതിമാരായി. അവർ മൂന്നുപേരും പരിസ്ഥിതിയേയും പ്രകൃതിയേയും സംരക്ഷിക്കുകയും ചെയ്തു.

അനാമിക റാം
6 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ