കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

നമ്മുടെ ജീവിതത്തിൽ കടന്നു വന്ന അപ്രതീക്ഷിത അതിഥിയാണ് "കൊറോണ വൈറസ്". ഇതിന്റെ വരവോടെ ജനങ്ങൾ നരകത്തിലാണ്. ഇത് ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യം ഉണ്ടായത്. പിന്നീട് ലോകത്തിന്റെ നാനാഭാഗത്തും ഇത് പടർന്ന് പിടിച്ചു.

ചൈനയിൽ ഇതിനെ തടയാനുള്ല മാർഗ്ഗങ്ങൾ ദ്രുതഗതിയിൽ നടന്നു. ദിവസങ്ങൾ കൊണ്ട് ആശുപത്രി ഉണ്ടാക്കിയതും ഭക്ഷണം കൊണ്ടുക്കൊടുക്കുന്ന റോബോട്ടുമെല്ലാം ഞാൻ അത്ഭുതത്തോടെയാണ് കണ്ടത്.

എന്നാൽ മറ്റു രാജ്യങ്ങളിൽ സ്ഥിതി ഇങ്ങനെയല്ല. ഇറ്റലിയിലെ കഥകൾ എന്റെ കണ്ണു നനയിച്ചു. അച്ഛന്റെ സുഹൃത്ത് ഇറ്റലിയിൽ ഉണ്ടായിരുന്നു. അവരുടെ വാക്കുകളും സങ്കടത്തോടെയാണ് ഞാൻ കേട്ടത്.

കൊറോണയെ ചരിത്രം നേരിട്ടത് മറ്റൊരു ചരിത്രമായി മാറുന്നു. ഈ നിശ്ചയദാർഢ്യം ലോകത്തിനു തന്നെ മാതൃകയായി മാറി. കേരളത്തിൽ ആകെ രണ്ട് മരണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഈ കൊറോണക്കാലത്ത് ഞാൻ എന്റെ അച്ഛനെയും അമ്മയെയും വീട്ടിൽ കാണുന്നു. അവരോടൊപ്പം കളിക്കുന്നു. എന്നാൽ ഈ ആരോഗ്യ പ്രവർത്തകർക്ക് അവരുടെ മക്കളെ കാണാനേ പറ്റുന്നില്ല. ഇത് ആലോചിക്കുമ്പോൾ സങ്കടം വരുന്നു.

ഈ സങ്കടങ്ങൾക്കിടയിലും ചില സന്തോഷങ്ങളും ഉണ്ട്. രുചിയുള്ള ഇതുവരെ കാണാത്ത ഭക്ഷണ സാധനങ്ങൾ അമ്മ ഉണ്ടാക്കിത്തന്നു. ഫോണിൽ കുറച്ചധികം കളിക്കാൻ അനുവാദം കിട്ടി. റൂബിക്സ് ക്യുബ് ഒപ്പിക്കാൻ പഠിച്ചു. കൂടാതെ മലയാളം ടൈപ്പിംഗ് പഠിച്ചു. ധാരാളം പുസ്തകങ്ങളും ഞാൻ വായിച്ചു.

ലോകത്തിന്റെ നാനാഭാഗത്തും കൊറോണ കൊണ്ട് വിഷമിക്കുന്നവർ എത്രയും പെട്ടെന്ന് നല്ല ജീവിതത്തിലേക്ക് വരട്ടെ എന്നാണ് ഇപ്പോ എന്റെ പ്രാർത്ഥന.

നിള.എൻ
6 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം