ഭീതിയിലാണു നാം,ഭീതിയിലാണു നാം
കൊറോണ എന്ന വൈറസ്സിൻറെ ഭീതിയിലാണു നാം.
അങ്ങുമിങ്ങും തുപ്പിയാലും
കൈകോർത്തു പിരിഞ്ഞാലും
കൊറോണ എന്ന സൂക്ഷ്മ ജീവി നമ്മിലും പകരുന്നു
ഏതു ദേശമെങ്കിലും ഏതു വേഷമെങ്കിലും
ഏതുജാതി ഏതുമതം എന്തുതന്നെയാകിലും
കൊറോണ എന്ന വൈറസ്സ് ആരിലും പകരുന്നു
എന്തു തന്നെയായാലും ഏതു തന്നെയായാലും
കൊറോണ വൈറസ്സിനെ ഭയപ്പെടേണ്ടതില്ല നാം
ശ്രദ്ധയും കുറച്ച് മുൻകരുതലും,ശീലവും കുറച്ചകൽച്ചയും
എന്നതൊന്നു നോക്കിയാൽ അകന്നിടും കൊറോണ
ഇടയ്ക്കിടെ കൈകൾ രണ്ടും വൃത്തിയായി കഴുകണം
മൂക്കിലും വായിലും കൈതൊടാതിരിക്കുക
നമ്മുക്കൊന്നായി തുരത്തിടാം കൊറോണ എന്ന
മഹാമാരിയേ,കൊറോണയെന്ന വിപത്തിനെ