വീട്ടിലിരുന്നീടാം നമ്മുക്ക് വീട്ടിലിരുന്നീടാം
കൊറോണ എന്നൊരു മഹാമാരിയെ
ചെറുത്തു തോൽപ്പിക്കാം
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പരത്തും
കോവിഡ്-19 രോഗത്തെ തുടച്ചു മാറ്റീടാം
പോലീസ് മാമന്മാരുടെ വാക്കുകൾ പാലിച്ചീടാം
കൊറോണ എന്നൊരു മഹാമാരിയെ
ചെറുത്തു തോൽപ്പിക്കാം
കൊഴിഞ്ഞു പോകാതിരിക്കുവാനായി
അകന്നു നിന്നീടാം
കൈകൾ കഴുകാം മാസ്കും ധരിക്കാം
വ്യക്തിശുചിത്വം ഉറപ്പു വരുത്താം
കൊറോണ എന്നൊരു മഹാവ്യാധിയെ
അകറ്റി നിർത്തീടാം