കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാവലാളാവാം

Schoolwiki സംരംഭത്തിൽ നിന്ന്
കാവലാളാവാം


സുന്ദരമായ നമ്മുടെ പ്രകൃതി ദൈവദാനമാണ്.നമുക്ക് ജീവിക്കാനാവശ്യമായതെല്ലാം പ്രകൃതിയിലുണ്ട്.ശ്വസിക്കാനാവശ്യമായ വായുവും ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു.ഇത്രയും നല്ല പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.സാമൂഹികവും സാംസ്ക്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും നമ്മൾ ചെയ്യുമ്പോൾ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടാവണം എല്ലാം ചെയ്യേണ്ടത്.ഭൂമിയിലെ ചൂടിൻറെ വർധനവ് തടയാനും നല്ല കാലാവസ്ഥ ലഭിക്കാനും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം.

പ്രകൃതി നമ്മുടെ വരദാനമാണ്.പരിസ്ഥിതി നമ്മുടെ സമ്പത്താണ്.പ്രകൃതിക്കു ദോഷകരമായിട്ടുള്ള ഒരു കാര്യവും നാം ചെയ്യാൻ പാടില്ല.കരയെയും ജലത്തെയും വായുവും സംരക്ഷിച്ച് നമുക്ക് പരിസ്ഥിതി സംരക്ഷണത്തിൻറെ കാവലാളാവാം.


വിഷ്ണു ടി
3 കോയ്യോട് സെൻട്രൽ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം