തുരത്തിടാം നമുക്കൊന്നായ്
കൊറോണ എന്നൊരു ഭീകരനെ
മനുഷ്യരെ കൊന്നൊടുക്കീടുന്ന
കോവിഡ് 19 ഭീകരനെ
കുട്ടികൾ നമ്മൾ ശ്രദ്ധിക്കേണം
ജാഗ്രതയോടെയിരിക്കേണം
കൈയും മുഖവുമിടയ്ക്കിടയ്ക്ക്
സോപ്പിട്ടൊന്നു കഴുകേണം
വ്യക്തിശുചിത്വം പാലിക്കേണം
വീട്ടിലടങ്ങിയിരിക്കേണം
യാത്രകളൊക്കെയൊഴിവാക്കാം
പാർട്ടികളൊക്കെയൊഴിവാക്കാം
കാത്തിരിക്കാം നമുക്കൊന്നായ്
പുതിയൊരധ്യയന വർഷത്തെ
നമുക്കൊന്നായ് സ്കൂളിലെത്തി
കലപില കൂട്ടി രസിക്കേണ്ടേ ..