പണമാണ് സർവവുമെന്ന് അഹങ്കരിച്ച നരനെ
പാഠം പഠിപ്പിക്കുവാൻ ആയി ദൈവം പലതും തിരഞ്ഞു
കൊതുകിനാൽ വ്യാധികൾ പലതുമുണ്ടായി
പനികളായ് "ഡെങ്കിയും"എച്ച് 1എൻ വണ്ണും
വവ്വാലിനാൽ വിതറി നാടെങ്ങും" നിപ്പയും"
എന്നിട്ടും അടങ്ങാത്ത ഗർവിനെ തകർക്കാൻ
പേമാരി ഭൂകമ്പമുരുൾ പൊട്ടലായി
ഒന്നിലും കുലുങ്ങാത്ത മർത്യനെ കുലുക്കുവാൻ
ഇനി എന്താനൊരുപായം എന്നോർത്ത് നാഥൻ
ഉയിർത്ത്താണീ മഹമാരിയെ
നഗ്ന നേത്രങ്ങൾ ക്കരൂപിയാമോരു സൂക്ഷ്മ ജീവി
ഇത്രമേൽ അപകടകാരി
ആന്നെന്നോർത്ത്തില്ല
കേവലം ആയുധ സമ്പ്ത്തിൻ ഗർവിനാൽ
വർത്തിക്കും സമ്പന്ന രാജ്യങ്ങളെ പോലും
പിടിച്ചുലക്കാൻ പോന്ന വൈറസിൻ നാമം "കൊറോണ"
ഇപ്പോളറിയുന്നു മർത്യൻ തൻ നിസാരതയെ
പഠിച്ചവൻ ബന്ധത്തിന് ആഴവും പരപ്പും
പ്രകൃതിതൻ കരുതലും, ഒന്നുമേകൂടെ
കൂട്ടുവാനാകില്ല അന്ത്യമാം യാത്രയിൽ
അറിയുമോ സോദരരേ,
സർവതിലും കേമമെന്ന് അഹങ്കരിച്ച നാമേത്ര നിസ്സാരൻ