കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷിക്കാം രോഗങ്ങൾ തടയാം

പരിസ്ഥിതി സംരക്ഷിക്കാം രോഗങ്ങൾ തടയാം

കൂട്ടുകാരെ ,

പരിസ്ഥിതി സംരക്ഷിക്കൽ നമ്മൾ ഓരോരുത്തരുടേയും കടമയാണ്. പരിസരം വൃത്തിയാക്കുന്നതിലൂടെ പലരോഗങ്ങളും തടയാനും, രോഗം പകരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കാനും കഴിയും. നമ്മൾ കുട്ടികൾക്കും ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കഴിയും. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവ കൊതുകുകൾ പരത്തുന്ന രോഗമാണ്. അത് നമുക്ക് തടയാൻ കഴിയും .കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളം ഉണ്ടാകുന്ന സാഹചര്യങ്ങൾ നമുക്ക് ഒഴിവാക്കാൻ കഴിയുന്നതേ ഉള്ളൂ . വീടും പരിസരവും  വൃത്തിയായി സൂക്ഷിക്കുക എന്നത്  ഓരോരുത്തർക്കും കഴിയും മാലിന്യങ്ങൾ പൊതുവഴിയിൽ നിക്ഷേപിക്കാതിരിക്കുക, അഴുക്ക് ജലം കെട്ടിക്കിടക്കുത് ഒഴിവാക്കുക  എന്നിവ ശ്രദ്ധിച്ചാൽ രോഗങ്ങളെ പ്രതിരോധിക്കാൻ നമുക്ക് കഴിയും. ഇപ്പോൾ ലോകമെങ്ങും  പടർന്നുപിടിക്കുന്ന കൊറോണാ വൈറസിനെ തുരത്താൻ എല്ലാവരും ശ്രമിക്കുകയാണ് അതിന് വ്യക്തിശുചിത്വവും പരിസരശുചിത്വവും അനിവാര്യമാണ് വൈറസിനെ തുരത്താൻ ലോകത്ത് എല്ലാവർക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം.
മുഹമ്മദ്‌ ശംമ്മാസ് പി വി
2 A കൊളവല്ലൂർ ഈസ്റ്റ് എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം