കൊട്ടയോടി എൽ പി എസ്/അക്ഷരവൃക്ഷം/കുട്ടുവിൻറെ അച്ഛൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുട്ടുവിന്റെ അച്ഛൻ

കുട്ടു ഒരു രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. അവന്റെ അച്ഛൻ ഗൾഫിൽ ജോലി ചെയ്ത് വരികയാണ്. ഒരു ദിവസം അവന്റെ അച്ഛൻ അവനെ കാണാൻ വിദേശത്ത് നിന്ന് വരാൻ ടിക്കറ്റ് ബുക്ക് ചെയ്തു. അപ്പോഴാണ് കൊറോണ വൈറസ് എന്ന രോഗം വന്നത്. അവൻ അവന്റെ അച്ഛനെ എന്നും വിളിച്ച് ചോദിക്കും അച്ഛൻ എന്നാണ് വരുന്നതെന്ന്. മാർച്ച് 23ാം തീയ്യതി വരാമെന്ന് അവന്റെ അച്ഛൻ പറയും. ഈ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്ന് എല്ലാ ജില്ലകളിലും കൊറോണ വന്നു. അങ്ങനെ മാർച്ച് 23ാം തീയ്യതി എന്ന ദിവസം വന്നെത്തി. കുട്ടു അവന്റെ അച്ഛനെ വിളിച്ചു. അച്ഛൻ പറഞ്ഞു കുട്ടൂ കൊറോണ വൈറസ് പകരാതിരിക്കാൻ വിമാനത്താവളമെല്ലാം അടച്ചുപൂട്ടിയിരിക്കയാണ്. എനിക്ക് അതു കൊണ്ട് 23ാംതീയ്യതി വരാൻ പറ്റില്ല എന്ന് പറഞ്ഞു കുട്ടുവിന്റെ അച്ഛൻ ഫോൺ വച്ചു. പിന്നീട് അവന്റെ അച്ഛൻ ഒറ്റയ്ക്ക് ഒരു റൂമിലാണ് താമസം. അവന്റെ അച്ഛൻ തിരികെ വരാൻ അവൻ പ്രാർത്ഥിച്ചു...... നമ്മുക്കും പ്രാർത്ഥിക്കാം.......

ലെന സി
4 കൊട്ടയോടി എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ