കൊട്ടക്കാനം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/കുുറുക്കനും മുയലും

Schoolwiki സംരംഭത്തിൽ നിന്ന്
കുുറുക്കനും മുയലും

ഒരു കാട്ടിൽ കിട്ടുക്കുറുക്കനും മിട്ടുമുയലും താമസിച്ചിരുന്നു അവർ രണ്ടുപേരും രണ്ട്സ്വഭാവക്കാരായിരുന്നു.മിട്ടുമുയൽ ശുചിത്വം പാലിച്ചുകൊണ്ട് കാട്ടിൽ വസിച്ചു.കിട്ടുകുറുക്കൻമ മഹാമടിയനും ശുചിത്വമില്ലാത്തവനും ആയിരുന്നു മിട്ടു എപ്പോഴും കിട്ടുവിനോട് കുളിച്ചു വൃത്തിയായി നടക്കാൻ പറയും.എന്നാൽ കിട്ടു ഇതൊന്നും ഗൗനിക്കില്ല.ഒരുദിവസം അവർ ആഹാരം കഴിക്കാനിരുന്നു.മിട്ടു പറ‍ഞ്ഞു .കിട്ടൂ ,കൈകൾ കഴുക്.ഇല്ലെങ്കിൽ രോഗം വരും.കിട്ടു കോപത്തോടെ പറ‍‍ഞ്ഞു എനിക്ക് രോഗമൊന്നും വരില്ല.അവർ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നു.കുറച്ചുകഴി‍ഞ്ഞപ്പോൾ കിട്ടുവിൻെറ നിലവിളി കേട്ട് മി‍ട്ടു ഉണർന്നു.അയ്യോ,എനിക്ക് വയറ് വേദനിക്കുന്നേ.....മിട്ടു കുരങ്ങൻ വൈദ്യരെ വിളിച്ചുകൊണ്ടുവന്നു.വൈദ്യർ കിട്ടുവിനെ പരിശോധിച്ചു. മരുന്ന് നൽകി.വൈദ്യർ പറഞ്ഞു.നീ ശുചിത്വം പാലിക്കണം. ആഹാരത്തിനുമുമ്പും പിമ്പും കൈകൾ വൃത്തിയാക്കണം.ഇല്ലെങ്കിൽ രോഗം വരും.അങ്ങനെ കിട്ടുക്കുറുക്കൻ ഒരു പാഠം പഠിച്ചു.ശുചിത്വ മില്ലായ്മ രോഗത്തിനു കാരണമാകും.

നന്ദുൽ.എം
3 കൊട്ടക്കാനം എ.യു.പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ