കൈതേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
ഒരിടത്ത് ഒരു വീട്ടിൽ രാമു എന്നും രാജു എന്നും പേരുള്ള രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. രാജു നല്ല അച്ചടക്കവും വ്യക്തിശുചിത്വവും ഉള്ള കുട്ടി ആയിരുന്നു. അവൻ എല്ലാ ദിവസവും കുളിക്കും.രണ്ടു നേരവും പല്ല് തേക്കും.ആഹാരത്തിനു മുൻപും ശേഷവും കൈകഴുകും.നഖം വെട്ടി കൈകാലുകൾ വൃത്തിയായി സൂക്ഷിക്കും.എന്നാൽ രാമു ആകട്ടെ അനുസരണയോ വ്യക്തിശുചിത്വമോ ഇല്ലാത്ത കുട്ടി ആയിരുന്നു. അച്ഛനും അമ്മയും ഉപദേശിക്കുമെങ്കിലും അവൻ അവരെ അനുസരിച്ചിരുന്നില്ല. ഒരു ദിവസം രാമുവിന് കലശലായ വയറുവേദനയും പനിയം വന്നു. അവൻ ആകെ ക്ഷീണിച്ചു. അച്ഛൻ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ അവനെ നന്നായി പരിശോധിച്ച് മരുന്ന് നൽകി. എന്നിട്ട് അവനോട് പറഞ്ഞു. “ശുചിത്വം പാലിക്കുക.വൃത്തിയായി നടക്കുക".അന്നുമുതൽ രാമു നല്ല കുട്ടിയായി. രാജുവിനെ പോലെ മിടുക്കനായി.
|