കൈതേരി വെസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/മാമ്പഴങ്ങളുടെ രുചി

മാമ്പഴങ്ങളുടെ രുചി

പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവ് ഉണ്ടായിരുന്നു. രാജാവിന്റെ പേര് ധനരാമു എന്നായിരുന്നു. ആ രാജാവിന് രണ്ട് മക്കൾ ഉണ്ടായിരുന്നു. ദ്രുപനും ദത്തനും. അങ്ങനെയിരിക്കെ രാജാവ് മക്കളെ ഗുരുകുലത്തിൽ ചേർക്കാൻ തീരുമാനിച്ചു. കുറെ ദിവസങ്ങൾക്കു ശേഷം രാജാവ് മക്കളുടെ പഠനം എങ്ങനെയുണ്ടെന്നറിയാൻ ഗുരുകുലത്തിൽ എത്തി. രാജാവ് ഗുരുവിനോട് അവരുടെ പഠനത്തെക്കുറിച്ച് ചോദിച്ചു.” ദത്തന് യുദ്ധം ചെയ്യാനുള്ള കഴിവുണ്ട്. എന്നാൽ ദ്രുപന് കലകളോടാണ് താല്പര്യം.”ഗുരു പറഞ്ഞു.ഉടൻ രാജാവ് പറഞ്ഞു. "അങ്ങനെയായാൽ ദ്രുപൻ എങ്ങനെ നല്ല രാജാവാകും.” ഗുരു രാജാവിന് കഴിക്കാൻ കുറച്ച് മാമ്പഴങ്ങൾ നല്കി.രാജാവ് മാമ്പഴങ്ങൾ കഴിക്കാൻ തുടങ്ങി.എന്നിട്ട് പറഞ്ഞു. "ഹാ നല്ല സ്വാദുണ്ട്. പക്ഷേ ചിലതിന് നല്ല പുളിരസമാണ്". അപ്പോൾ ഗുരു പറഞ്ഞു ."രണ്ടും ഒരു മരത്തിൽ നിന്ന് ഉണ്ടായ പഴങ്ങളാണ്. അതുപോലെതമന്നെയാണ് അങ്ങയുടെ മക്കളുടെ കാര്യവും. ദത്തന് നല്ല ഒരു രാജാവാകാൻ കഴിയും.ദ്രുപന് നല്ല ഒരു കലാകാരനാകാനും കഴിയും.രണ്ടു പേർക്കും വേറെ വേറെ കഴിവുകളാണ്.”ഗുരുവിന്റെ വാക്കുകൾ കേട്ട് രാജാവിന് കാര്യം മനസിലായി. അദ്ദേഹം സന്തോഷത്തോടെ കൊട്ടാരത്തിലേക്ക് തിരിച്ചു പോയി.

ദേവ് നാരായൺ എ
3 എ കൈതേരി വെസ്റ്റ് എൽ പി
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ