കെ വി യു പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വ കേരളം സുന്ദര കേരളം
ശുചിത്വ കേരളം സുന്ദര കേരളം
ശുചിത്വ കേരളം സുന്ദര കേരളം എന്ന ആശയം മുന്നോട്ടു വച്ചു കൊണ്ട് ജനപങ്കാളിത്തത്തോടെ പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വം മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്തെ മാലിന്യ വിമുക്തമാക്കാൻ ശ്രമിക്കുകയാണ് പലരും. എന്നാൽ മറ്റു ചിലർ മാലിന്യം കുന്നു കൂട്ടുകയാണ് ചെയ്യുന്നത്. ഇന്ന് കേരളം നേരിടുന്ന മാലിന്യസംസ്കരണ പരിസ്ഥിതി സൗഹൃദപരമായി ല്ലെങ്കിൽ വലിയ പ്രകൃതി ദുരന്തം തന്നെ ഉണ്ടാകും എന്നതാണ് യാഥാർത്ഥ്യം. ഇത് ഒഴിവാക്കണമെങ്കിൽ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കുക അനിവാര്യമാണ്. അല്ലെങ്കിൽ അത് എല്ലാവരിലും പല രീതിയിലുള്ള ആകുലത ജനിപ്പിക്കും എന്നതിൽ യാതൊരു സംശയവും വേണ്ട. സമ്പൂർണമായ മാലിന്യ മുക്തി ലഭിക്കണമെങ്കിൽ പ്രധാനമായും അതിന്റെ അളവ് കുറയ്ക്കുകയും അതു പുനരുപയോഗം ചെയ്തും മുക്തി നേടാവുന്നതാണ്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ മനുഷ്യനിലും നേരെ മറിച്ച് അത് പരിസ്ഥിതിക്കും ആപത്ത് തന്നെയാണ്. നമ്മുടെ ഓരോ പ്രവർത്തനങ്ങളും നമുക്കുമേൽ ഭവിക്കാറുണ്ട്. അത് നല്ലതാവാം ചീത്തയാവാം. ശ്രദ്ധിക്കേണ്ടത് നാം ഓരോരുത്തരും തന്നെയാണ്. ജനങ്ങൾ പൊതുസ്ഥലങ്ങളിലും, റോഡുകളിലും, തോടുകളിലും എല്ലായിടത്തും തന്നെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. മാലിന്യമില്ലാത്ത ഇടം ചുരുക്കം മാത്രമാണ്. കേരള സംസ്ഥാനത്തെ മുഴുവൻ മാലിന്യങ്ങളും ശേഖരിച്ച് അത് ഫലപ്രദമായ രീതിയിൽ സംസ്കരിക്കാനുള്ള പൂർണമായ ഒരു സംവിധാനം ആവശ്യമാണ്. അതുണ്ടായാൽ ഏറെക്കുറെ മാലിന്യമുക്ത എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും എന്ന് വിശ്വസിക്കാം. മനുഷ്യർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തോടുകളിലോ കായലിലോ മറ്റും ആയാൽ അത് വളരെയധികം ദോഷകരമാണ്. ജലം പോലും നല്ല രീതിയിൽ കിട്ടാതെ ആകും. ഏതു തരത്തിലായാലും വലിയൊരു പ്രശ്നം ജനിപ്പിക്കുന്ന ഒന്നാണ് മാലിന്യക്കൂമ്പാരം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന പഴഞ്ചൊല്ല് നമുക്കിവിടെ പറയേണ്ടതായി വരുന്നു. കാരണം മനസ്സിലായല്ലോ. നാം ചെയ്യുന്ന പ്രവർത്തികൾ തിരിച്ചടിയായി ഞങ്ങൾ തന്നെ ഭവിക്കുന്നു എന്നതാണ് സാരം. ശുചിത്വമായ കേരളം മാത്രമല്ല മറിച്ച് സുന്ദരമായ കേരളം ആവശ്യമാണ്. ഇത് സാക്ഷാത്കരിക്കാൻ ജനങ്ങൾ തന്നെ പ്രാപ്തരാക്കണം. മരങ്ങൾ വെട്ടി നശിപ്പിക്കരുത്, കുളങ്ങൾ നികത്തരുത്, വയലുകൾ നികത്തരുത്, ഇതെല്ലാം പ്രകൃതിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ അത് ആരും ഉൾക്കൊള്ളുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ജനങ്ങൾ യാഥാർത്ഥ്യത്തെ പുറന്തള്ളുകയാണ് ചെയ്യുന്നത്. മനുഷ്യരിലെ ചിന്താബോധം അവരുടെ ജീവിതത്തിലും സമ്പത്തിലും അധിഷ്ഠിതമായി മാറുന്നതിനാൽ ആണ് ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. നാം അറിയുന്ന മനുഷ്യരെല്ലാം വ്യത്യസ്തരാണ് എങ്കിലും ബുദ്ധി കൊണ്ടുള്ള വിവേകങ്ങൾ പലരിലും ഒരു പോലെയും ആവാറുണ്ട്. ചിലർ പ്രകൃതിസ്നേഹികൾ ആകാം. എന്നാൽ സത്യത്തെ മുറുകെ പിടിക്കാൻ ശ്രമിച്ചാലും മനുഷ്യരിൽ ചിലർ പിന്തിരിഞ്ഞു മാറുന്നു എന്നതാണ്. കാരണം അവർക്കിടയിൽ ഉണ്ടാകുന്ന സമ്പത്തിനെ ആശ്രയിക്കുന്നത് കൊണ്ടാണ്. പ്രകൃതി നാശം മനുഷ്യ നാശം തന്നെയാണ്.പ്രകൃതിയിലെ മരങ്ങളും മറ്റും ഇല്ലാതെ ഒരു മനുഷ്യനും ഭൂമിയിൽ ജീവിക്കാനാകില്ല. അതിനാൽ തന്നെ മരങ്ങളും മറ്റും വെട്ടി നശിപ്പിക്കാൻ പാടില്ല എന്നു പറയേണ്ടതുണ്ട്. ഇത് ഞങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണല്ലോ. നമ്മുടെ മനുഷ്യരുടെയും പ്രകൃതി ജീവജാലങ്ങളുടെയും കാര്യം പറയുകയാണെങ്കിൽ, മനുഷ്യർ എല്ലായിടവും വൃത്തിഹീനം ആയും മാലിന്യകൂമ്പാരം കൂട്ടിയും ഇടുന്നു. എന്നാൽ മൃഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ നിങ്ങൾ കണ്ടിട്ടില്ലേ? അവർപോലും ശുചിത്വം പാലിക്കുന്നത്. ബുദ്ധിയുള്ള മനുഷ്യർ ചെയ്യുന്നതും എന്നാൽ അത്രയേറെ ഒന്നുമറിയാത്ത മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലായില്ലേ. മനുഷ്യരിലെ വിവേകബുദ്ധി ഉരിതിരിയുന്നി ല്ല എന്ന് പറയേണ്ടി വരുന്നു. ശുചിത്വ കേരളം സുന്ദര കേരളം എന്ന സ്വപ്നമായി മാറ്റുക മാത്രമല്ല ഓരോ മനുഷ്യരിലും അത് നേടിയെടുക്കണമെന്ന് ആത്മ സന്തുഷ്ടത ഉണ്ടായിരിക്കുകയും വേണം. എങ്കിൽ ഒരുമിച്ച് പ്രവർത്തിച്ചു സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയും. കേരളം പുതുമയിലേക്ക് ഉണർത്താൻ എല്ലാവരും പരിശ്രമിക്കുക. വിജയം തന്നെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം