കെ വി യു പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/ശുചിത്വം വീട്ടിലും നാട്ടിലും
ശുചിത്വം വീട്ടിലും നാട്ടിലും
സൂചകങ്ങൾ :
ശുചിത്വം നമ്മുടെ ജീവിതത്തിന് അത്യാവശ്യമായ ഒരു ഘടകമാണ്. ഒരു വ്യക്തിയിൽ മാത്രം നിലനിൽക്കേണ്ടതല്ല,ശുചിത്വ പാലനം. അത് പരിസരത്തും സമൂഹത്തിലും നാം ഉറപ്പു വരുത്തണം. ശുചിത്വം എല്ലാ ജീവജാലകങ്ങൾക്കും അത്യാവശ്യമായ ഒന്നാണ്. ശുചിത്വം കൊണ്ട് നമുക്ക് പകർച്ച വ്യാധികളിൽ നിന്നും മുക്തി നേടാൻ സാധിക്കും.തുറന്ന് വെച്ചിരിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കഴിക്കരുത്. റോഡ് സൈഡുകളിൽ വിൽക്കുന്നവയും വാങ്ങി കഴിക്കാൻ പാടില്ല. ആഹാരം കഴിക്കുന്നതിനു മുൻപും പിൻപും രണ്ടു കൈകളും കഴുകുക.ഈ കൊച്ചു കാര്യങ്ങളാണ് നമ്മെ മഹാ മാരിയിലേക്ക് നയിക്കുന്നത്.കോവിഡ്-19 എന്ന മഹാമാരി ലോകത്ത് എങ്ങും വ്യാപിചിരിക്കുന്നു. ഈ അസുഖം മൂലം ഒരുപാട് ജീവനുകൾ ഒടുങ്ങുന്നു. ഇതിനെ ചെറുക്കാനും ശുചിത്വത്തെ നാം കൂട്ടുപ്പിടിക്കണം. കൈകൾ സോപ്പുപയോഗിച്ച് കഴുകുകയും ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ ടിഷു കൊണ്ടോ മറക്കുക. ഈ സന്ദേശങ്ങളൊക്കെയും നാം ഫോണിൽ ആരുമായെങ്കിലും ബന്ധപ്പെടുംമ്പോൾ നിരന്തരം കേൽക്കുന്നതാണ്.ഇവ നാം ജീവിതത്തിൽ പാലിക്കേണ്ടതായിട്ടുണ്ട്. ശുചിത്വത്തിനു നാം നമ്മുടെ ജീവിതത്തിൽ വലിയ പരിഗണന കൊടുക്കണം. മുൻപ് പറഞ്ഞ കാര്യങ്ങളെല്ലാം നാം ജീവിതത്തിൽ പകർത്തേണ്ടതായിട്ടുണ്ട്. നാം ശുചിത്വ പാലനം നടത്തുമ്പോൾ നാം സംരക്ഷിക്കുന്നത് നമ്മുടെ ജീവനെ തന്നെയാണ്, അതു നാം മനസ്സിലാക്കണം. കൊച്ചു കുട്ടികളിൽ ശുചിത്വത്തെ കുറിച്ചുള്ള ബോധം വളർത്തിയെടുക്കണം.മനുഷ്യന്റെ പകുതി ശുദ്ധി ആണ്.നമ്മുടെ ശരീരവും പരിസരവും എപ്പോഴും ശുദ്ധിയാണെന്ന് ഉറപ്പു വരുത്തുക.നാം ഇടപഴകുന്ന സ്ഥലങ്ങളെല്ലാം വൃത്തിയുള്ളതായിരിക്കണം.അങ്ങനെ നമ്മുടെ ജീവനുകളെ നമുക്ക് സംരക്ഷിക്കാം. ശുചിത്വത്തെക്കുറിച്ചുള്ള ഗുണപാഠകഥകൾ നാം വായിക്കുമ്പോഴൊക്കയും ശുചിത്വത്തിനു എന്തു മാത്രം പ്രാധാന്യം ഉണ്ടെന്നു നമുക്ക് മനസ്സിലാകുന്നു.എല്ലാ ദിവസവും കുളിക്കുക, നഖം മുറിക്കുക, കിടക്കുന്നതിനു മുൻപും ഉണരുമ്പോഴും പല്ല് തേക്കുക എന്നീ ശുചിത്വ രീതികളൊക്കെയും നാം ജീവിതത്തിൽ പാലിക്കേണ്ടതു തന്നെയാണ്.മത ഗ്രന്ഥങ്ങളിലും ശുചിത്വത്തെക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്.ശരീരത്തിന് ശുദ്ധിയുണ്ടെങ്കിൽ മനസ്സിന് സന്തോഷമുണ്ടാകും. ഈ കൊറോണ കാലത്ത് നാം ശുചിത്വം നിർബന്ധമായും പാലിക്കണം.നമുക്ക് കൊറോണയെ തടയണം.ശുചിത്വം പാലിക്കണം. *"ശുചിത്വ പാലനം, ജീവസംരക്ഷണം...."*
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം