കെ വി കെ എം എം യു പി എസ് ദേവർകോവിൽ/നാടോടി വിജ്ഞാനകോശം/കടങ്കഥകൾ
ഒരു ജനതയുടെ സാംസ്കാരികത്തനിമ കൂടിയ അളവിൽ പ്രതിഫലിക്കുന്ന ഒന്നാണ് കടങ്കഥ. കാലത്തിനൊപ്പം കടങ്കഥകളുടെ രൂപത്തിനും മാറ്റം വരുന്നു.
അട്ടത്തൊരു മഞ്ഞപ്പല്ലൻ - പഴക്കുല
എറയത്തൊരു കുണ്ടൻ വടി - പാമ്പ്
എറയത്തൊരു ചെണ്ടമുറം - കരടി
കോടിക്ക് ഒരു കുട്ടിക്കൊമ്മ - ഗുളികൻ
ഒര് പിടി എരി എറിഞ്ഞാൽ എണ്ണിത്തീരാത്ത എരി - നക്ഷത്രം
ആക്കും കേറാൻ പറ്റാത്ത ചങ്കരം വള്ളി - മഴ
ഒരു പൊളി പിട്ട് നാടായനാട് മുഴുവനും പരക്കും - നെലവ് (നിലാവ്)
അട്ടത്തൊരു തുട്ടിക്കണ്ണൻ - പൂച്ച
നാല് മെളത്തില് ഒരു പാമ്പ് കേറി - നുകത്തിൽ കയറിടുന്നത്
മൂന്ന് കുമ്പി കണ്ണാറ് നീ കണകുണമാക്കുണ - കാളയും ഉഴവുകാരനും
തോട്ടത്തമ്മക്കു തോളോളം വള - മുള /കവുങ്ങ്
മുതിർന്നവർ മുള എന്നും പുതുതലമുറക്കാർ കവുങ്ങ് എന്നും പറയുന്നു. ഈ ഉത്തരം കാലത്തിനനുസരിച്ച് കാഴ്ചയിലുണ്ടായ മാറ്റമാണ് അടയാളപ്പെടുത്തുന്നത്. അനുഭവപരിസരം മാറുമ്പോൾ വീക്ഷണത്തിലും മാറ്റം വരുന്നു.
അക്കരെ പോത്തുവെട്ടി ഇക്കരെ മണം വന്നു- ചക്കപ്പഴം
മുറ്റത്തെ ചെപ്പിനടപ്പില്ല - കിണർ
കാട്ടിലൊരുകുള്ളി ചോര - മഞ്ചാടിക്കുരു
ആയിരം പോലീസുകാർക്ക് ഒരു ബെൽറ്റ് - ചൂല്
ഞെട്ടില്ലാ വട്ടയില - പപ്പടം
കുളിക്കാൻ പോകുമ്പോൾ കുളുകുളു നിക്കും
കുളിച്ചു വന്നാൽ വടിപോലെ നിക്കും - പപ്പടം
ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിക്കും കുതിര - ചെരുപ്പ്
ഇട്ടാൽ പൊട്ടാത്ത ഇംഗ്ലീഷുമുട്ട - കടുക്
ഒരു കുപ്പിയിൽ രണ്ടെണ്ണ - മുട്ട
പിടിച്ചാലൊരു പിടി അരിഞ്ഞാലൊരു മുറം - മുടി
ചെടിമേ കായ് കായ്മേ ചെടി - കൈതച്ചക്ക (പൈനാപ്പിൾ)
ആടുകേറാമല ആനകേറാമല ആയിരം കാന്താരി പൂത്തിറങ്ങി - നക്ഷത്രം
കാള കിടക്കും കയറോടും - മത്തങ്ങ
ഒരമ്മ പെറ്റ മക്കളെല്ലാം തൊപ്പിക്കാർ - അടക്ക
ഞാൻ പെറ്റകാലം മീൻ പെറ്റപോലെ വാലറ്റകാലം ഞാൻ പെറ്റപോലെ - തവള
ഒരു കുപ്പിയിൽ രണ്ടു മഷി - കണ്ണ്
അമ്മയെ കുത്തി മകൻ മരിച്ചു - തീപ്പെട്ടി
മേലെ കുട നടു വടി അടി പാറ - ചേന
അമ്മ കല്ലിലും മുള്ളിലും മകൾ കല്യാണ പന്തലിൽ - വാഴക്കുല