കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ
പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമ
നമുക്ക് ചുറ്റുമുള്ള ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ വസ്തുക്കളും അടങ്ങുന്നതിനെയാണ് നാം പരിസ്ഥിതി കൊണ്ട് അർത്ഥമാക്കുന്നത്. വായു, ജലം, വൃക്ഷങ്ങൾ എന്നിവ പരിസ്ഥിതിയുടെ ഭാഗമാണ്. കുന്നുകളും മലകളും അരുവികളും അടങ്ങുന്നതാണ് നമ്മുടെ പരിസ്ഥിതി. മൃഗങ്ങളും, പക്ഷികളും, ശലഭങ്ങളും നമ്മുടെ പരിസ്ഥിതിയിൽ വസിക്കുന്നവയാണ്. മനുഷ്യർ അവരുടെ ആവിശ്യങ്ങൾക്ക് വേണ്ടി മലകളും കുന്നുകളും ഇടിച്ചു നിരത്തി പാർപ്പിടങ്ങളും കെട്ടിടങ്ങളും നിർമ്മിക്കുന്നത് നമ്മുടെ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.നല്ല ഒരു പരിസ്ഥിതിയിൽ മാത്രമേ മനുഷ്യർ ഉൾപ്പെടെ ഭൂമിയിലുള്ള മുഴുവൻ ജീവജാലങ്ങളുടേയും നിലനിൽപ് സുഗകരമാവുകയുള്ളൂ. അതുകൊണ്ടാണ് പരിസ്ഥിതി സംരക്ഷണം എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ജൂൺ മാസം 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |