കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലത്തെ പൂച്ച

കുറിഞ്ഞിപൂച്ച മഹാവികൃതിയായിരുന്നു. എന്നും സ്കൂളിൽ നിന്ന് വരുമ്പോഴേക്കും എനിക്കും അനിയനും അമ്മ പലഹാരം ഉണ്ടാക്കും. അതിന്റെയൊക്കെ മണം വരുമ്പോൾ കുറിഞ്ഞി കൊതിയോടെ വീട്ടിന് പുറത്ത് പതുങ്ങി നിൽക്കും. അമ്മ പുറത്ത് പോകുന്ന തക്കം നോക്കി പൂച്ച പതുങ്ങി പതുങ്ങി അടുക്കളയിലേക്ക് കടക്കും. പലഹാരപാത്രങ്ങൾ കാലിയാക്കും. അങ്ങനെ മഹാമാരിയായ കൊറോണ വന്നു അച്ഛനും അമ്മയും ഞാനും അനിയനും വീട്ടിൽ തന്നെയായി. ഇതറിയാതെ കുറിഞ്ഞിപൂച്ച പതിവുപോലെ അടുക്കളയിലേക്ക് കയറി. ഇതു കണ്ട അനിയൻ ഒരു മുട്ടൻ വടിയെടുത്ത് കുറിഞ്ഞി പൂച്ചയെ ഒറ്റയടി. പാവം പൂച്ച പലഹാരം കിട്ടിയുമില്ല നല്ല അടിയും കിട്ടി. പിന്നീട് കുറിഞ്ഞിപൂച്ച വീട്ടി നകത്തേക്ക് കയറാതെ മുറ്റത്തിരിപ്പായി. ഇപ്പോൾ ഞങ്ങൾ നൽകുന്ന ഭക്ഷണവും കഴിച്ച് നല്ല പൂച്ചയായി നടക്കുന്നു.

സാൻവി കൃഷ്ണ
2 A കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ