കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/അമ്മയില്ലാതെ.....

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മയില്ലാതെ.....

സന്ധ്യാ സമയത്ത് പലഹാരവുമായി വരുന്ന അമ്മയുടെ കുഞ്ഞുമോൾക്ക് അറിയില്ലായിരുന്നു ലോകം കൊറോണ രോഖത്തിന്റെ ഭീതിയിലാണെന്നും തന്റെ അമ്മക്ക് രോഗികളെ പരിചരിക്കേണ്ടത് കൊണ്ട് ഹോസ്പിറ്റലിൽ തന്നെ കഴിയണമെന്നുള്ള കാര്യം. മുറ്റത്തേക്ക് നോക്കിയിരിക്കുന്ന മകൾ നേരം ഇരിട്ടിയപ്പോൾ അമ്മയെ കാണാതെ ആയപ്പോൾ വാവിട്ടുകരയാൻ തുടങ്ങി. എങ്ങിനൊക്കെയോ പാടുപെട്ട് അച്ഛൻ മകളെ സമാശ്വസിപ്പിച്ചു. വാശി പിടിച്ചു ഭക്ഷണവും ഉറക്കവും ഇല്ലാതെ കരയുന്ന മകളെയും കൂട്ടി അച്ഛൻ ഹോസ്പിറ്റലിലേക്ക് പോകാൻ തീരുമാനിച്ചു. സന്തോഷത്തോടെയാണ് അവൾ ഇറങ്ങിയതെങ്കിലും ഹോസ്പിറ്റലിന്റെ വരാന്തയിൽ നിലയ്ക്കുന്ന അമ്മയെ വളരെ ദൂരെ നിന്നും കാണേണ്ടിവന്ന ദയനീയമായ അവസ്ഥ. മകൾ അമ്മയെ വിളിച്ചു പൊട്ടി കരയാനും ഓടി അടുത്തേക്ക് പോവാനും ശ്രമിച്ചു. പക്ഷെ അച്ഛന് മകളെ ചേർത്തുപിടിച്ചു ആശ്വസിപ്പിക്കാനെ കഴിഞ്ഞുള്ളു. മകളെ കണ്ട അമ്മ തന്റെ വിഷമം പുറത്തറിയിക്കാതെ കരച്ചിൽ അടക്കിപ്പിടിച്ചു. എന്നിട്ടും തന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീർ മകൾ കാണാതിരിക്കാൻ വേണ്ടി ആ അമ്മ പാടുപെടുന്നത് കണ്ടപ്പോൾ കൂടെ ജോലി ചെയ്യുന്നവർക്ക് നിസ്സഹായയായി നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. ആ അമ്മ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു, ലോകത്തുള്ള എല്ലാ ജനങ്ങളെയും ഈ രോഗത്തിൽ നിന്ന് രക്ഷിക്കുവാനും എന്നെ പോലെ എത്രയോ അമ്മമാർ ഈ അവസ്ഥയിൽ നീറി നീറി കഴിയുന്നുണ്ടെന്നും എല്ലാവർക്കും അവരുടെ കുടുംബത്തോടൊപ്പം കഴിയാനും എന്റെ മകളെ ചേർത്തുപിടിക്കാനുമുള്ള അവസരം ഉണ്ടാക്കി തരണമേയെന്ന്.................

മിൻഹ മെഹ്റിൻ
5 E കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ