കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ നാൾവഴികൾ
അതിജീവനത്തിന്റെ നാൾവഴികൾ
വർത്തമാന കാലഘട്ട സമൂഹത്തിൽ ലോകമാകെ ചർച്ച ചെയ്യുന്ന കൊറോണ വൈറസ് മൂന്നു മാസത്തിനകം ലോകത്തിലെ 80 തിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ആഗോളതലത്തിൽ വമ്പന്മാരായ അമേരിക്കയും ചൈനയും സ്പെയിനും ഇറ്റലിയും അടക്കമുള്ള രാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ട് വൈറസ് ബാധ പെരുകുകയും മരണനിരക്ക് ഉയർന്ന് പൊങ്ങുകയും ചെയ്യുന്നത് ലോകമാകെ ഉറ്റുനോക്കുകയാണ്. നമ്മുടെ രാജ്യത്ത് മരണനിരക്ക് ഉയരുന്നതും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. ലോകാരോഗ്യ സംഘടന കോവിഡ്-19 എന്ന് പേരിട്ടിരിക്കുന്ന കൊറോണ ആർ.എൻ.എ വൈറസ് കുടുംബത്തിൽ പെടുന്നു. ഇത് സാധാരണ ജലദോഷപ്പനി മുതൽ ന്യൂമോണിയ എന്നിവ വരെ ഉണ്ടാക്കുന്നു. ഈ വൈറസ് നമ്മുടെ അരികെ ഉണ്ടെന്ന വാർത്ത നമ്മെ ഭീതിയുളവാക്കും. ആഗോളതലത്തിൽ രോഗത്തെ കുറിച്ച് സൂചന ലഭിച്ചയുടൻ ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്ത നമ്മുടെ കേരളം പ്രതിരോധപ്രവർത്തനം തുടങ്ങിയത് നമുക്ക് വൈറസിനെ ഏകദേശം പിടിച്ചു നിർത്താനായി. എന്നിരിക്കെ വൈറസിനെ തുടച്ചുമാറ്റാൻ വേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാരും ആരോഗ്യവകുപ്പും മുന്നോട്ട് വെക്കുമ്പോൾ അത് പാലിക്കേണ്ടത് നമ്മുടെ കടമയാണ്. ലോക്ഡൗൺ മെയ് മൂന്ന് വരെ നീട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കെ, അത്ര എളുപ്പത്തിലൊന്നും പിന്മാറാൻ തയ്യാറില്ലെന്ന് രാജ്യത്തിന് മൊത്തം ബോധ്യപ്പെട്ടിരിക്കുന്നു. പ്രഭവ സ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന ചൈന സാധാരണ നിലയിലേക്ക് തിരിച്ച് പോകാനാരംഭിച്ചു എന്ന് ആശ്വാസിക്കുമ്പോഴാണ് കോവിഡിന്റെ പുനരാഗമന വാർത്തകൾ വന്നുകൊണ്ടിരിക്കുന്നന്നത്. ഏഴുപത്തിയാറുദിവസത്തെ ലോക്ഡൗണും പ്രധിരോധവും ചൈനയെ സാധാരണ സ്ഥിതിഗതിയിലാക്കി. നമ്മുടെ കേരളത്തെയും ഇന്ത്യയെയും തിരികെ കൊണ്ടുവരാൻ സാധ്യമാണ്.സാമൂഹിക സുരക്ഷക്കായി നമ്മൾ ഓരോ ആളുകളും കൈകോർത്താൽ നാളെ നമുക്ക് അകറ്റാനാകുന്നതെയുള്ളൂ ഈ വൈറസ് ഭീകരനെ. സ്വന്തം ജീവനുപോലും വിലകൽപിക്കാതെ വെള്ള കുപ്പായമണിഞ്ഞ മാലാഖമാർ വൈറസിനെതിരെ പൊരുതുമ്പോൾ നമുക്കും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവാം.
തുടങ്ങിയ ഈ നിർദേശങ്ങൾ പാലിച്ചു കൊണ്ട് നമുക്ക് എല്ലാവർക്കും ബ്രേക്ക് ദ ചെയ്നിൽ പങ്കാളികളാവാം
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം