മതമെവിെടെ മനുഷ്യരെ മത പ്രവാചകരെവിടെ
കല്ലിലും ചെളിയിലും ശിൽപ്പങ്ങൾ തീർത്തിട്ട്
പൂജ ചെയ്യും പൂജാരിയെവിടെ
പല നിറമുള്ള കൊടികൾ തൻ കീഴിൽ
പടവെട്ടി വീണ മനുഷ്യനിന്ന്
നിപ്പയും പ്രളയവും പഠിപ്പിച്ച പാഠങ്ങൾ
ഒരു കനലുപോലിന്നും മനസ്സിനുള്ളിൽ
തളരില്ല വീഴില്ല മനുഷ്യനായി മാറി ഞാൻ
ഒരു മനസ്സായെന്നും കൂടെ നിൽക്കും
അരികത്തു നിൽക്കാതെ അകലങ്ങൾ പാലിച്ച്
വ്യാധിയെ നമുക്കിന്ന് അകറ്റി നിർത്താം