കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ/അക്ഷരവൃക്ഷം/ചെന്നായയും ആട്ടിൻകുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
ചെന്നായയും ആട്ടിൻകുട്ടിയും

ഒരിടത്ത് ഒരു താഴ്വരയിൽ ഒരു ആട്ടിൻപറ്റം മേയുകയായിരുന്നു.ആട്ടിടയ നോടൊപ്പം ആട്ടിൻപറ്റത്തെ സൂക്ഷിച്ചുകൊണ്ട് കരുത്തരായ കാവൽ നായ്ക്കളും ഉണ്ടായിരുന്നു .ആട്ടിടയന്റെ നിർദ്ദേശം അനുസരിക്കാതെ ഒരു ആട്ടിൻകുട്ടി ദൂരെ മാറി പോയി.ഒറ്റപ്പെട്ടുപോകുന്ന ആട്ടിൻകുട്ടിയെ ഒരു ചെന്നായ ശ്രദ്ധിച്ചു.ചെന്നായ ആട്ടിൻകുട്ടിക്ക് പിന്നാലെ കൂടി .ഒരു ചെന്നായ തന്നെ പിന്തുടരുന്നു എന്ന് ആട്ടിൻകുട്ടി മനസ്സിലാക്കി .എങ്ങനെയെങ്കിലും ചെന്നായയുടെ കയ്യിൽ നിന്നും രക്ഷപ്പെടണം എന്ന് ആട്ടിൻകുട്ടി വിചാരിച്ചു .അടുത്തുള്ള കാവൽ നായ്ക്കളുടെ ശ്രദ്ധ ആകർഷിക്കുന്നതാണ് ബുദ്ധി .പെട്ടെന്ന് ആട്ടിൻകുട്ടി അവിടെ തന്നെ നിന്നു .ചെന്നായ പതിയെ ആട്ടിൻകുട്ടിയുടെ അടുത്തെത്തി.ഉടനെ ആട്ടിൻകുട്ടി പറഞ്ഞു,താങ്കൾ എന്നെ തിന്നാൻ പോവുകയാണ് എന്ന് എനിക്കറിയാം.അതിനു മുന്നേ എനിക്ക് ഒരു ആഗ്രഹം ഉണ്ട് .താങ്കൾ അത് സാധിച്ചു തരണം .എന്താണ് നിൻറെ ആഗ്രഹം ചെന്നായ ചോദിച്ചു.താങ്കൾ എനിക്ക് വേണ്ടി ഒരു പാട്ടു പാടണം താങ്കളുടെ പാട്ട് കേട്ട് അതിനോടൊപ്പം എനിക്ക് നൃത്തം ചെയ്യണം ,അതാണ് എൻറെ അവസാന ആഗ്രഹം.പെട്ടെന്ന് തന്നെ ചെന്നായ പാട്ടുപാടാൻ തുടങ്ങി.ചെന്നായയുടെ ഓരിയിടൽ കേട്ട് കാവൽ നായ്ക്കൾ അവിടെ പാഞ്ഞെത്തി.അവർ ചെന്നായയെ അവിടെനിന്ന് പേടിപ്പിച്ചു ഓടിച്ചു.എന്നിട്ട് ആട്ടിൻകുട്ടിയെ രക്ഷിച്ചു.


ബിബിൻരാജ്
3A കെ വി എസ് എൻ ഡി പി യു. പി. എസ് ഉളിയക്കോവിൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ