കെ പി ആർ ജി എസ് ജി വി എച്ച് എസ് എസ് കല്യാശ്ശേരി/അക്ഷരവൃക്ഷം/വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
സിനിമാസ്വാദനം-- വികൃതി

ഒരു വ്യക്തിയുടെ മാനസിക അവസഥയുടെയോ അയാൾ പറഞ്ഞ വാചകങ്ങളുടെയോ നിജസ്ഥിതി അറിയാതെ പരിഹാസത്തോടെ മാത്രംകാണുന്ന ജനങ്ങൾക്ക് ഒരു ഓർമ്മപെടുത്തലാണ് ഈ സിനിമ. കേരളത്തിൽ നടന്ന ഒരു യഥാർത്ഥസംഭവത്തെ ആസ്പദമാക്കി ഒരു ക്കിയ വികൃതിയിലൂടെ നല്ലൊരുസന്ദേശം സമൂഹത്തിന് നൽകുവാൻ ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് സാധിച്ചു. നമ്മുടെചുററും നട ക്കുന്ന നല്ലതും ചീത്തയുമായകാര്യങ്ങളെ ആക്ഷേപഹാസ്യരൂപേണമറ്റുള്ള വരിലേക്ക് എത്തിക്കുക എന്നത് എവേരേയും രസിപ്പിക്കുന്ന കാര്യം തന്നെ. അതൊരിക്കലും ഒരു വ്യക്തിയെ അപമാനിക്കുന്ന തരത്തിൽ ആകാതെ ശ്രദ്ധിക്കേണ്ടത് ഇത്തരത്തിലുളള ട്രോളുകൾ ഉണ്ടാക്കുന്ന ആളു കൾതന്നെയാകണം . ട്രോളുകളിലൂടെ പരിഹസിക്കപ്പെടുന്ന കാര്യത്തിൻെറ സത്യാവസ്ഥഎന്തെന്നു അറിഞ്ഞിട്ടാകണംഅത് പരിഹസിക്കപ്പെടേണ്ട കാര്യ മാണോ എന്ന നിഗമനത്തിൽ എത്തേണ്ടത്. നിർഭാഗ്യവശാൽ ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത് ഒരു അല്പ്പം ക്രൂരം തന്നെഅതി നാൽഎല്ലാ ട്രോളർമാർക്കും ഈ സിനിമ ഒരു ഓർമ്മ പ്പെടുത്തലാകട്ടെ. സുരാജ് വെഞ്ഞാറമൂടും സൗബിൻഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വികൃതി സംവിധാനംചെയ്തത് എംസി ജോസഫ് എന്ന നവാഗതനാണ്. അജീഷ് പി തോമസ്സ് ആണ് കഥയും തിര ക്കഥയും സഠഭാഷണങ്ങളും എഴുതിയത് ആൽബി ച്ഛായഗ്രഹണവും അയൂ ബ്ഖാൻ ചിത്രസിന്നിവേശവും ബിജിബാൽ പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നു. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച എൽദോ എന്ന കഥാപാത്ര ത്തിൻെറ ജീവിതത്തിൽനിന്നാണ് വികൃതി ആരംഭിക്കുന്നത് .ഒരു പ്രൈവററ് സ്ക്കൂളിലെ പിയൂൺ ആണ് എൽദോ. ഭാര്യ എൽസിയും (സുരഭി) ഒരുമക നും മകളും അടങ്ങുന്ന സന്തുഷ്ട കുടുംബമാണ് എൽദോയുടേത് ഇതിനു സമാന്തരമായിതന്നെ മുഹമ്മദ്സമീർ എന്ന യുവാവിൻറെറയും (സൗബിൻഷാഹിർ) അദ്ദേഹത്തിൻൻെറ കുടുംബത്തിൻറെയുംകഥയും വികൃതി പറയുന്നു . പ്രവാസിയായ സമീർ അവധിക്കു നാട്ടിലെത്തുന്നതും ആറു വർഷമായി തൻറെ മനസ്സിലുളള പെൺകുട്ടിയെ വിവാഹം ചെയ്യാൻ തയ്യാറെടുക്കുന്നതിലൂടെയുമാണ് സമീറിൻറെ കഥ വികസിക്കുന്നത് .എൽദോ യുടെ മകൾക്കു ന്യുമോണിയ ബാധിക്കുകയും ദിവസങ്ങളോളം ഉറക്കമൊ ഴിച്ച് എൽദോ തൻറെ മകൾക്കു കൂട്ടിരിക്കുകയും ചെയ്യുന്നു .ഇടയ്ക്ക് ഒരു ദിവ സം വീട്ടിലേക്ക് വരുന്ന എൽദോ ക്ഷീണംമൂലം മെട്രോയിൽ കിടന്നു ഉറങ്ങി പ്പോകുന്നു. ഇതേ മെട്രോയിൽ ആണ് സമീറും യാത്ര ചെയ്തിരുന്നത് . സമീറിൻറെ അനാവശ്യമായ ഒരു വികൃതി എൽദോയുടെ ജീവിതം തന്നെ കീഴ്മേൽ മറിക്കുകയും ചെയ്യുന്നു. ഇവിടെയാണ് സിനിമ യഥാർത്ഥത്തിൽ മറെറാരു തലത്തിലേക്ക് എത്തുന്നത്. ഇന്നത്തെ കാലഘട്ടത്തിനും ഈ തലമുറയിലെ എന്നേപ്പോലെയുളള കുട്ടികൾക്കും നല്ലൊരു സന്ദേശം നൽകുന്ന ശക്തമായ ഒരു പ്രമേയമാണ് വികൃതിയലൂടെ ചർച്ച ചെയ്യപ്പെടുന്നത്. ഒരു യഥാർത്ഥ സംഭവം സിനി മയ്ക്ക് ഉതകുന്ന കഥയാക്കുക എന്നത് ശ്രമകരമായ കാര്യങ്ങളിൽ ഒന്നാണ്. എല്ലാത്തരം സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകനും ഈ സിനിമയുടെ കഥ യും അതിലൂടെ അവരെ ചിന്തിപ്പിക്കുന്ന വിഷയവും മനസ്സിനെ സ്പർശി ച്ചെന്നു കരുതാം സാമൂഹിക മാധ്യമങ്ങളിൽകൊട്ടിഘോഷിക്കപ്പെട്ട സംഭവ ത്തിൻറെ നിജസ്ഥിതി സിനിമ എന്ന മാധ്യമത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ ശ്രമിച്ച സംവിധായകൻ എം സി ജോസഫിനും ഈ സിനിമയുടെ നിർമ്മാതാക്കളായ എ.ഢി ശ്രീകുമാർ ഗണേഷ്മേനോൻ ലക്ഷ്മി മേനോൻ എന്നിവർക്കും അഭിനന്ദനങ്ങൾ. ഒരു യാഥാർത്ഥ സംഭവം സിനിമയാക്കുബോൾ അവയിൽ ചില കഥാ സന്ദർഭങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകരെ ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും ഉൾപ്പെടുത്തേണ്ടി വന്നേക്കാം അത്തരത്തിൽ എഴുതപ്പെട്ട തിരിക്കഥ വിശ്വസനീയമായി പ്രേക്ഷകർക്ക് തോന്നുക എന്നതാണ് എഴുത്തുകാരൻറെ വിജയം. വ്യത്യസ്ത സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്ന അപരിചിതരായ രണ്ടു വ്യക്തികളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ സിനിമയുടെ ആസ്വാദനത്തിനായി എഴുതെപ്പെട്ടവയാണ് . അവരെ തമ്മിൽ ബന്ധിപ്പിക്കുന്ന വിഷയമാണ് യഥാർത്ഥ സംഭവത്തിൽ നിന്നും എഴുതപ്പെട്ടത് ചിലരംഗങ്ങൾ പ്രേക്ഷകരെ ചിരിപ്പിക്കുന്നതും മറ്റു ചിലത് ചിന്തിപ്പിക്കുന്നതും ക്ളൈമാക്സ് രംഗങ്ങൾ കരയിപ്പിക്കുന്നതുമായിരുന്നു. സുപരിചിതമായ സന്ദർഭങ്ങളിലൂടെയാണ് ഈ കഥ വികസിക്കുന്നത് എന്നത് ഒഴികെ മറ്റു കുറവുകളൊന്നും തിരക്കഥ യിലില്ല. നവാഗതനായ സംവിധായകൻറെ പരിചയക്കുറവൊന്നും സംവി ധായകനിൽ കണ്ടില്ല. ഓരോ രംഗവും വിശ്വസനീയതയോടെഅവതരിപ്പി ക്കുവാൻ ജോസഫിനു കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ മനസിനെ സ്പർശി ക്കുന്ന രംഗങ്ങൾ വളരെ ഭംഗിയായി സംവിധായകന് അവതരിപ്പിക്കുവാൻ സാധിച്ചു . കഥാപാത്രങ്ങൾക്ക് അനുയോജ്യരായ അഭിനേതാക്കളെ തിര ഞ്ഞെടുത്തതും സിനിമയ്ക്കു ഗുണകരമായിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂ ടിനും സൗബിനും പൂർണ്ണമായി യോജിക്കുന്ന കഥാപാത്രമാണ് സംവിധാ യകൻ നല്കിയത്. സമീപകാലത്തിറങ്ങിയ മലയാളസിനിമകളിൽ സുരാജ് വെഞ്ഞാറമൂടിൻറെ എററവും മികച്ച അഭിനയ മുഹൂർത്തങ്ങൾ കണ്ടത് വികൃതിയിലായിരിക്കും. സംസാരശേഷിയില്ലാത്ത എൽദോ എന്ന കഥാപാ ത്രമായി അക്ഷരാർത്ഥത്തിൽ ജീവിക്കുകയായിരുന്നു സുരാജ് . ക്ളൈമാക്സ് രംഗത്തിലെ അഭിനയം പ്രേക്ഷകരുടെ കണ്ണുനനയിപ്പിക്കുന്ന രീതിയിലായിരുന്നു . സമീർ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ അവ തരിപ്പിക്കുവാൻ സൗബിനും സാധിച്ചു. ചില രംഗങ്ങളിൽ പക്വതയില്ലാത്ത വനായും മറ്റു ചിലതിൽ ഭീരുവായും സിനിമയുടെ രണ്ടാം പകുതിയിൽ സംഘർഷം നിറഞ്ഞ അവസ്ഥയുമെല്ലാം മികവോടെ സൗബിൻ അവതരി പ്പിച്ചു . സൗബിൻറെ അമ്മയുടെ റോളിൽ അഭിനിയിച്ച ഗ്രേസി എന്ന നടി യും മികച്ച അഭിനയം കാഴ്ച്ച വെച്ചു. ഇവരെ കൂടാതെ സുരഭി വിൻസി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിനോദോപാധിയായി സിനിമയെ സമീപിക്കുന്ന ഒരു സാധാരണ മല യാള സിനിമ പ്രേക്ഷകന് ഇഷ്ടമാകുന്ന ചേരുവകളെല്ലാം ഉൾപ്പെടുത്തിയ നല്ലൊരു കുടുംബ ചിത്രമാണ് വികൃതി.

നവമി
10 E ഗവ വി എച്ച് എസ് എസ് കല്യാശ്ശേരി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 18/ 07/ 2024 >> രചനാവിഭാഗം - ലേഖനം