കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/മഹാമാരിയായ കൊവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയായ കൊവിഡ്


മനുഷ്യർ നിരന്തരം ചെയ്തുകൊണ്ടിരുന്ന തെറ്റുകൾക്ക് പ്രതിഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന മഹാമാരിയായ കൊവിഡ്. പ്രകൃതിയെ ഉപദ്രവിച്ച നമുക്കുള്ള തിരിച്ചറിവിന്റെ പാഠങ്ങളാണ് 2018 ലെ പ്രളയവും ഇപ്പോൾ അനുഭവിക്കുന്ന കൊവിഡ് വൈറസ് എന്ന മഹാമാരി യും. 2019 ന്റെ അവസാനം ചൈനയുടെ നഗരമായ വുഹാനിൽ ആണ് ആദ്യമായി കൊവിഡ് വൈറസിനെ തിരിച്ചറിഞ്ഞത്. ഈ രോഗം ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. സാർസ് കൊറോണ വൈറസ് 2 എന്ന വൈറസാണ് ഈ പകർച്ചവ്യാധിക്ക് കാരണം. രോഗം ബാധിച്ച വ്യക്തിയുടെ സ്രവങ്ങളിൽ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പകരുന്നു. പനി, ചുമ, തൊണ്ടവേദന, ജലദോഷം, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. ലോകാരോഗ്യ സംഘടനയുടെ പഠനപ്രകാരം 1 മുതൽ 14 ദിവസം വരെയാണ് വൈറസിന്റെ ഇൻകുബേഷൻ കാലം. പ്രായമായവരിലും മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവരിലും ഈ വൈറസ് അപകടകാരിയാണ്. ഈ രോഗത്തിന് ഇതുവരെ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാൽ നമുക്ക് ഈ വൈറസിൽ നിന്ന് രക്ഷ നേടാവുന്നതാണ്.

മാളവിക മധുസൂദന൯
10 സി, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം