കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/ഭീകരൻ
ഭീകരൻ
പാരിലെ ജീവനെ തുടച്ചു നീക്കീടുവാൻ കൊറോണ വൈറസ് എത്തിയല്ലോ മറ്റൊന്നിനും നൽകാത്ത പ്രാധാന്യം ഇവനെ അകറ്റി നിർത്തുവാൻ നൽകേണം ചെറിയ ഒരു പൊട്ടു പോലെ തോന്നും കൊറോണ വൈറസ്, പക്ഷേ ഇവൻ ഭീകരനോ പ്ലാസ്റ്റിക്കിലും സ്റ്റെയിൻലെസ് സ്റ്റീലും മൂന്നുദിവസം കാർഡ് ബോർഡിൽ ഇരുപത്തി നാല് മണിക്കൂറും ചെമ്പിൽ നാലു മണിക്കൂറും ജീവിക്കും ഈ ഭീകരനെ പേടിക്കേണം ഈയൊരു പകർച്ചവ്യാധി കാരണം എത്ര പേർക്ക് ജീവൻ നഷ്ടമായി എത്ര കുടുംബങ്ങൾ അനാഥരായി എത്രപേർ ഇവന് ഇരയായി എത്ര പൈതങ്ങൾ തൻ ജീവൻ നഷ്ടമായി എത്രപേർ പുറംലോകം കാണാതെ ദാഹജലം പോലും കിട്ടാതെ വലയുന്നു സർക്കാർ തൻ ചട്ടങ്ങൾ കൃത്യമായി പാലിക്കേണം ആഘോഷങ്ങൾ ചുരുക്കി നടത്തേണം കൈകൾ നന്നായി കഴുകേണം കൊറോണാ വൈറസിനെ നേരിടാനായി ഒറ്റയ്ക്കൊറ്റയ്ക്കായി നിന്ന് പൊരുതേണം
|