കെ കെ കുമാരപിള്ള സ്മാരക ജി എച്ച് എസ് കരുമാടി/അക്ഷരവൃക്ഷം/കോഴിയമ്മയും കുഞ്ഞുങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കോഴിയമ്മയും കുഞ്ഞുങ്ങളും


ഒരുദിവസം കോഴിയമ്മയും കുഞ്ഞുങ്ങളും തീറ്റതേടി പോവുകയായിരുന്നു. പോകുന്ന വഴിയിൽ കോഴിക്കുഞ്ഞുങ്ങൾക്ക് വിശന്നു. കോഴി അമ്മ പറഞ്ഞു, "കുഞ്ഞുങ്ങളെ നിങ്ങളിവിടെ ഇരിക്കെ ഞാൻ പോയി തീറ്റ കൊണ്ടുവരാം". ഇത് പറഞ്ഞു കോഴിയമ്മ തീറ്റ തേടി പോയി. അപ്പോൾ ദൂരെ നിന്ന് ഒരു പരുന്ത് വരുന്നത് കോഴിയമ്മ കണ്ടു. ഒരു കോഴിക്കുഞ്ഞ് അമ്മ പറയുന്നത് കേൾക്കില്ലായിരുന്നു. എല്ലായിടവും നടക്കാൻ ആയിരുന്നു അവന്ഇഷ്ടം. അടങ്ങിയിരിക്കാൻ പറഞ്ഞത് അവൻ കേട്ടില്ല. ഇഴഞ്ഞു പോയ ഒരു പുഴുവിനെ തിന്നാനായി അവൻ ഓടി. ആ പരുന്ത് അവനെ ലക്ഷ്യംവെച്ച് വരുന്നത് കണ്ട് കോഴിയമ്മ മറ്റു കുഞ്ഞുങ്ങളെ ചേമ്പിൻകാട്ടിൽ ഒളിപ്പിച്ചിട്ടുണ്ട് ആ കുഞ്ഞിന്റെ അടുത്തേക്ക് പോയി. പരുന്ത് മരത്തിൽ നിന്നും പാഞ്ഞു കൊത്താൻവരുന്നത് കുഞ്ഞ് കണ്ടില്ല. അവൻ പുഴുവിനെ കണ്ട് രസിക്കുകയായിരുന്നു. അമ്മ പാഞ്ഞു വന്ന് അവനെ തന്റെ ചിറകിന്റെ അകത്താക്കി. താഴ്ന്ന് പറന്നുവന്ന പരുന്തിന് കുഞ്ഞിനെ കിട്ടിയില്ല. അത് മാത്രമല്ല, അമ്മയുടെ കൊത്തുകൊണ്ട് പരുന്തിന് മുറിവും വന്നു. അവൻ കരഞ്ഞുകൊണ്ട് പോയി. പരുന്തിനെ കണ്ട് കുഞ്ഞ് പേടിച്ചുപോയി. അപ്പോൾ അമ്മ പറഞ്ഞു, "അനുസരണക്കേട് കാട്ടിയത് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്". വിഷമം തോന്നിയ കുഞ്ഞ് 'ഇനി ഒരിക്കലും ഇങ്ങനെ ചെയ്യില്ല' എന്ന് വാക്ക് കൊടുത്തു. കൂട്ടുകാരെ, മുതിർന്നവരുടെ വാക്കുകൾ അനുസരിക്കുക. അതിനെ എതിർത്ത് ആപത്ത് ഉണ്ടാകാതിരിക്കുക.

അതുൽ കൃഷ്ണ
3 എ, കെ.കെ.കെ.പി.എസ് ജി.എച്ച്.എസ് കരുമാടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ