ഒരിക്കൽ കൂടി
ഒരിക്കൽ കൂടി ആ കാലത്തിലേക്ക് തിരിച്ച് പോകുവാൻ അവൾ ആഗ്രഹിച്ചു. ഇടവപ്പാതി മഴയിൽ മരങ്ങളും ഇലകളും മണ്ണും കുതിർന്നു കിടക്കുന്നു. അവളുടെ മനസ്സിൽ അച്ഛന്റെ ഓർമ്മകൾ അവളറിയാതെ കടന്നു വന്നു. അച്ഛന്റെ കൈകളിൽ പിടിച്ച് നടക്കുമ്പോൾ ഒന്നിനേയും അവൾ ഭയപ്പെട്ടിരുന്നില്ല. ആ കുഞ്ഞ് കൈകൾ അച്ഛൻ ഭദ്രമായി ചേർത്തു പിടിച്ചിരുന്നു. അച്ഛനെ ചിതയിലേക്ക് എടുത്തപ്പോൾ വിറക് കൊള്ളികൾക്ക് ഇടയിലൂടെ അച്ഛന്റെ കൈകൾ അവൾ കണ്ടു. ഇനി ഒരിക്കലും മുറുക്കിപ്പിടിക്കാൻ പറ്റാത്തിടത്തോളം അകലെയായി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കഥ
|