കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം/അക്ഷരവൃക്ഷം/ ഹൈദി

Schoolwiki സംരംഭത്തിൽ നിന്ന്
ഹൈദി -ജോഹന സ്പൈറി

കുട്ടികൾക്കും കുട്ടികളെ സ്നേഹിക്കുന്നവർക്കും വേണ്ടിയാകണം ജോഹന സ്പൈറി ആശയം കൊണ്ടും സവിശേഷ പ്രയോഗങ്ങൾ കൊണ്ടും സുന്ദരമായ ഹൈദി എന്ന പുസ്തകം രചിച്ചിട്ടുണ്ടാവുക . 'ഹൈദി' ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ പുസ്തകത്തിന്റെ മുഴുവൻ പേര് " ഹൈ ദീസ് ഇയേഴ്സ് ഓഫ് വാൻഡറിങ് ആൻഡ് ലേണിംങ് " എന്നാണ്. സ്വയം പ്രകാശിക്കുകയും മറ്റുള്ളവരെ പ്രകാശിപ്പിക്കുകയും ചെയ്യുന്ന ഹൈദി എന്ന ബാലികയുടെ ജീവിത കഥയാണ് എഴുത്തുകാരി ഇതിലൂടെ അവതരിപ്പിക്കുന്നത് .അനാഥയായ ഹൈദി തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രം . ഇവളെ കൂടാതെ അപ്പൂപ്പനായ ആം മാമൻ , ധനികനായ ഫ്രാങ്ക് ഹർട്ടിലെ ക്ലാര, ആട്ടിടനായ പീറ്റർ, തുടങ്ങിയവരും കഥാപാത്രങ്ങളായി നോവലിൽ എത്തുന്നു. എനിക്കേറെ യിഷ്‌ടപ്പെട്ട കഥാപാത്രo ഹൈദി തന്നെയാണ് .കാരണം അവളുടെ നിഷ്കളങ്കത തന്നെ . ഇത് വായിക്കുമ്പോൾ ആൽപ്സ് പർവ്വത നിരകളുടെ മനോഹാരിത ഒരു രവിവർമ്മ ചിത്രമായി മനസ്സിൽ എത്തുന്നു. ഇന്ന് ഹൈദിയെ എനിക്കൊരു കളിക്കൂട്ടുകാരിയായി തോന്നുന്നു. ഓരോ പുസ്തകം വായിക്കുമ്പോഴും ഹൈദിയുടെ അദൃശ്യ സാന്നിധ്യം ഉണ്ടായെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു .ഈ പുസ്തകം വായിക്കുമ്പോഴേക്കും ഓരോ കുട്ടിക്കും ഹൈദിയെ പരിചിതമായിരിക്കും . അതിൽ ഒരു സംശയവുമില്ല. 'കുട്ടികൾക്കും കുട്ടികളെ സ്നേഹിക്കുന്നവർക്കും വേണ്ടി ' എന്ന ഉപഷീർശകത്തോടെയാണ് ജോഹന സ്പൈറി ഈ പുസ്തകം എഴുതിത്തുടങ്ങി തന്നെ .ഹൈദി അനാഥ ബാലികയാണ്. ഇവളുടെ ജീവിത കഥകേട്ടാൽ ആരും വിസ്മയിച്ചു പോവും. ഇടയ്ക്ക് അവളുടെ ജീവിതത്തിൽ ക്ലാര എന്ന പെൺകുട്ടി പ്രത്യക്ഷപ്പെടുന്നതും അവളുടെ ഗ്രാമീണ ജീവിതവും എഴുത്തുകാരി നോവലിൽ ആവിഷ്കരിക്കാൻ ശ്രമിക്കുന്നു.

തഷ്‍രീഫ.എം
9 B കെ കെ എൻ പി എം ജി വി എച്ച് എസ്സ് എസ്സ് പരിയാരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം