അതിജീവനം ഇത് അതിജീവനം
നമ്മൾ അതിജീവനത്തിനായി ഇന്ന് പോരാടുന്നു
ജാതിയില്ല മതമില്ല പണക്കാരനെന്ന
അഹങ്കാരമില്ല ദരിദ്രനെന്ന വേർതിരിവില്ല
നാം ഒന്നായി പോരാടുന്നു നാം
അതിജീവനത്തിനായി പോരാടുന്നു
കടൽ കടന്നെത്തിയ മഹാമാരിയെ പോരാടി നമ്മൾ അതിജീവിക്കും
വ്യർത്ഥമാം ഭീതി വേണ്ട
അതിജാഗ്രതയാണതി തുത്തമം
ഹസ്തദാനത്തിനും ആലിംഗനത്തിനും വിട പറയാം നമുക്കു വിട പറയാം
നാം ഒന്നായി നിൽക്കുക അകലം
പാലിച്ചും നാടിനെ ഒന്നായി രക്ഷിച്ചിടാം
നാം ഒന്നായി നാടിനെ രക്ഷിച്ചിടാം