കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/ശുചിത്വം എന്ന മൂല്യം
ശുചിത്വം എന്ന മൂല്യം
ഒരു മനുഷ്യന് ഏറ്റവും അത്യാവശ്യം വേണ്ട കാര്യമാണ് ശുചിത്വം.ഒരു വ്യക്തി,വീട്,പരിസരം,ഗ്രാമം,നാട് എന്നിങ്ങനെ ശുചീകരണ മേഖലകൾ ധാരാളം ഉണ്ട്. ശരീര ശുചിത്വം,വീടിനുള്ളിലെ ശുചിത്വം എന്നിവയുടെ കാര്യത്തിലും നമ്മൾ കേരളീയർ മുന്നിലാണ്. എന്നാൽ നമ്മുടെ സ്കൂൾ,പരിസരം, പൊതു സ്ഥലങ്ങൾ എന്നിവ വൃത്തികേടാക്കുന്ന കാര്യത്തിൽ നമ്മൾ മുന്നിലാണ്. നമ്മുടെ വീട് എത്രയും ഭംഗിയാക്കാൻ നമ്മൾ ശ്രമിക്കും.മാർബിൾ ഇട്ട തറയും വീടിന്റെ മുറ്റത്തു തറയോട് പാകിയും നമ്മുടെ വീട് വൃത്തിയാക്കി സൂക്ഷിക്കാൻ നമ്മൾ ശ്രമിക്കും.എന്നാൽ നമ്മുടെ വീടിന്റെ ഗേറ്റിനു മുൻപിലും പരിസരത്തിലും എന്തെല്ലാം അഴുക്കുകൾ ഉണ്ടായിരുന്നാലും അവ നീക്കം ചെയ്യാൻ നാം ശ്രമിക്കാറില്ല. 'ഇവിടെ ചപ്പു ചവറുകൾ ഇടരുത് 'എന്ന ബോർഡിനുമുൻപിലാണ് നമ്മൾ മലയാളികൾ പൊതുവെ ചപ്പുചവറുകൾ ഇടുന്നത്. ഈ ശീലം ഒഴുവാക്കി ചപ്പുചവറുകൾ ഇടാനുള്ള സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക. നാടിന്റെ ശുചിത്വം നമ്മൾ ഓരോ പൗരന്റെയും ചുമതലയായി കരുതണം. വിദ്യാർത്ഥികളായ നമ്മൾ അറിവ് നേടുക മാത്രമല്ല ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപെട്ടതാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും . വിദ്യാർത്ഥികളായ നമുക്ക് വിവര ശുചിത്വവും വേണം. അതിനായി നമ്മൾ ധാരാളം വായിക്കണം. വായന വഴി നമ്മുടെ അറിവ് മാത്രമല്ല മൂല്യങ്ങളും ഗുണങ്ങളും ലഭിക്കും. ശുചിത്വം എന്നാൽ ഒരു ജോലിയായി കാണാതെ അതൊരു ഗുണമായി കരുതണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം |