കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/പ്രകൃതി എന്ന പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന പാഠം

നമ്മുടെ പുതുജീവിതത്തിന്റെ പരിഷ്കാരത്തിൽ അലിഞ്ഞു നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായ പ്രകൃതി സംരക്ഷണത്തിൽ നിന്നും അകന്നു കഴിയുകയാണ് നാം ഓരോരുത്തരും. പ്രകൃതിയുടെ വരദാനങ്ങൾ ആയ മഴ, വെയിൽ, കാറ്റ്, ശ്വസനവായു ആതിയായവ നമ്മുടെ ജീവിതത്തിന്റെ അടിത്തറ പാകുന്നവയാണ്. ഇതെല്ലാം യാതൊരു തടസ്സവുമില്ലാതെയാണ് പ്രകൃതി നമുക്ക് തരുന്നത് എന്നാൽ മനുഷ്യൻ ഈ മാഹാത്മ്യങ്ങൾ തിരിച്ചറിയുന്നില്ല. അന്തരീക്ഷ മലിനീകരണം, ശബ്ദ മലിനീകരണം, മലയിടിച്ചിൽ, ജലസ്രോതസ്സിൽ നിന്ന് മണ്ണുവാരൽ തുടങ്ങിയവയിലൂടെ മനുഷ്യൻ പ്രകൃതിയോട് ക്രൂരത കാട്ടുന്നു. ജന്മം തന്ന അമ്മയുടെ സ്ഥാനമാണ് പ്രകൃതിക്ക് നൽകേണ്ടത്. എന്നാൽ ഇത് പലപ്പോഴും മനുഷ്യൻ മറന്നുപോകുന്നു എന്നതാണ് യാഥാർഥ്യം. പ്രകൃതിയോട് ചെയ്യുന്ന പ്രവർത്തിയുടെ കൂലി തിരികെ ലഭിക്കും എന്നതിന് തെളിവാണ് നാം അനുഭവിക്കുന്ന പല മഹാവിപത്തും. പ്രളയം, മലയിടിച്ചിൽ, ഭൂകമ്പം എന്നിവയെല്ലാം പ്രകൃതിയോട് ചെയ്യുന്ന ദുഷ്കര്മങ്ങളുടെ പ്രതിഫലങ്ങൾ ആണ്. മരങ്ങൾ വെട്ടി നശിപ്പിച്ചു മണ്ണൊലിപ്പ് നടത്തുകയും ജീവന്റെ അവശ്യ ഘടകങ്ങളായ ജലത്തെയും വായുവിനേയു മലിനീകരിക്കുകയും ചെയ്‌യുന്നു. അതുകൊണ്ടു ഉണ്ടാവുന്ന മഹാവിപത്തു മനുഷ്യൻ തിരിച്ചറിയുന്നില്ല. പഴയ തലമുറ ഒരമ്മയെ പോലെ പ്രകൃതിയെ സ്നേഹിച്ചു. എന്നാൽ പുതുതലമുറ അവരുടെ മാതാപിതാക്കളോട് അവരുടെ മാഹാത്മ്യം അറിയാതെ ക്രൂരത കാണിക്കുന്നത് പോലെയാണ് പ്രകൃതിയോടും ചെയ്യുന്നത്. എല്ലാ മനുഷ്യരും ഒരുപോലെയല്ല. നന്മയുടെ, സ്നേഹത്തിന്റെ, സമഭാവനയുടെ പ്രതീകമായ വ്യക്തികളുമുണ്ട്. അവരുടെ പാത നമുക്ക് പിന്തുടരാം. പ്രകൃതിയെ നമുക്ക് ചേർത്ത് നിർത്താം. അമ്മയുടെ മുലപ്പാൽ നുകർന്നേ ഒരുകുഞ്ഞു പൂർണ ആരോഗ്യവാനാകു. അതുപോലെ പ്രകൃതി എന്ന അമ്മയുടെ വാത്സല്യവും സ്നേഹവും നമുക്കുണ്ടെങ്കിലേ നമുക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള കരുത്തു ലഭിക്കൂ. അല്ലെങ്കിൽ ബലഹീനരായി മാറും. നമ്മൾ തെറ്റ് മനസ്സിലാക്കി പ്രകൃതിയോട് കരുണ ചൊരിഞ്ഞാൽ നമ്മുടെ ജനനി നമ്മോടു പൊറുക്കും. നാം വരും തലമുറയ്ക്ക് വഴിവിളക്കായ് തീർന്നേ മതിയാകൂ. നമ്മുടെ സ്നേഹത്തിന്റെ ,കരുണയുടെ വെളിച്ചം അവരിലേക്കുംപകരട്ടെ...


പ്രണോയ് പി
10A കെ .കെ .എം .ജി .വി .എച്ച്. എസ്.എസ്.ഇലിപ്പക്കുളം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 26/ 02/ 2024 >> രചനാവിഭാഗം - ലേഖനം