കെ കെ എം ജി വി എച്ച് എസ് എസ് ഇലിപ്പക്കുളം/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
മുറിവേറ്റ് നിൽക്കുന്ന ഭൂമിതൻ മടിത്തട്ടിൽ കണ്ണീരായി പൊഴിയുന്നത് വേദനകൾ മാത്രം കടലുകൾ താണ്ടി കൊറോണ പകരുമ്പോൾ ഒന്നായി ശക്തമായി നേരിടുന്നു ലോകം എവിടെപ്പോയി യുദ്ധവും കോലാഹലങ്ങളും എവിടെപ്പോയിന്ന് ജാതിയും മതവും കൊറോണ നമ്മളെ മാറ്റി മറിച്ചു! ആഘോഷമില്ല ആർഭാടമില്ല അപകടമരണമോ ഇല്ല അമ്പലവും പള്ളികളും ശൂന്യമായി കിടക്കുന്നു അങ്ങാടിയും റോഡുകളും നിശ്ചലമായി തിരക്കേറി നടന്നവരോ ഇന്ന് വീടിനുള്ളിൽ അരികിൽ നിന്ന് കൊറോണ ജീവനെ വിളിക്കുമ്പോൾ ആരോഗ്യപ്രവർത്തകർ കരുതലേകി കരുതലേകി നിന്ന ഭരണാധികാരികളും കരുതലിൻ കരം നൽകിയോരും ദൈവദൂതർ മണ്ണോടടിഞ്ഞ ഓരോ ജീവനും കണ്ണീരാൽ കുതിർന്ന പ്രണാമം. ആഹാരമില്ലാതെ വന്നപ്പോൾ റേഷനരിചോറിൻ രുചിയറിഞ്ഞ ഭാരതമേ..... നിൻ മടിയിൽ പിറന്നെൻ സോദരർ കടലലകൾക്കപ്പുറം ഏകരായി. നാശം വിതച്ചകൊറോണയെതുരത്തുക എന്നതാണിപ്പോൾ ഉലകത്തിൻ ദൗത്യം. കേരളം ശക്തിയായി കോവിഡിനെ തുരത്തി, മാതൃകയായി ലോക ജനതക്ക് തന്നെ. കൈകഴുകിയും മാസ്ക് ധരിച്ചും ശുചിത്വം പാലിച്ചും തോൽപ്പിക്കാം കൊറോണ വൈറസിനെ. ഒന്നാണ് നമ്മൾ ഒറ്റക്കെട്ടാണ് നമ്മൾ എന്നതാകട്ടെ നമ്മുടെ വിജയം....
|