പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂൾ, കുണിയൻ/അക്ഷരവൃക്ഷം/പ്രതിരോധത്തിന്റെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധത്തിന്റെ നാളുകൾ

"എടീ സൗദാമിനിയേ ഈ കുട്യോളോട് ടീവി ഓഫാക്കാൻ പറഞ്ഞേടി. ഈ ടീവി കണ്ടിട്ട് കണ്ണും ചെവിയും ഇല്ലാതായി.” മുത്തശ്ശിയുടെ വിളി കേട്ട് സൗദാമിനി പുറത്തേക്ക് വന്നു. "ഞാൻ അടുക്കളേന്ന് നെല്ല് പുഴുങ്ങുകയാണമ്മേ. പണിക്കൊന്നും പോകാത്തതുകൊണ്ട് പൈസയൊന്നും കിട്ടുന്നില്ല. എന്തിനാണമ്മേ വിളിച്ചത്?” "നിന്റെ മക്കൾക്ക് ഈ ടീവിയൊന്ന് ഓഫാകീട്ട് കളിച്ചുടെ?” മീനുവും അപ്പുവും അപ്പോഴാണ് പുറത്തേക്ക് വന്നത്. "മുത്തശ്ശി ഇപ്പോൾ പണ്ടത്തേതുപോലെ പുറത്തിറങ്ങാനൊന്നും കഴിയില്ല. കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് 19 കേരളത്തിലും പിടിപെട്ടു.” "ങും.. അയൽവക്കത്തേക്ക് പോകുമ്പോൾ കൊറോണ പിടിപെടുകയൊന്നുമില്ലല്ലോ? എന്റെ ഹൃദ്രോഗത്തിന്റെ ഗുളിക കഴിഞ്ഞു. പുകയില തിന്നാഞ്ഞിട്ട് എനിക്ക് എന്തൊക്കെയോ ആകുന്നു. ഞൻ പോയി ദാമുവിന്റെ കടയിൽനിന്ന് പുകയില വാങ്ങീട്ട് വരാം.” "മുത്തശ്ശി ഇപ്പോൾ അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസ് പിടിച്ചിട്ട് പിഴ ഈടാക്കുന്നുണ്ട്.” "ഞൻ പണ്ട് മുതലേ പോലീസിനെയൊക്കെ കാണാൻ തുടങ്ങിയതാ അപ്പു. നിന്റെ മുത്തശ്ശൻ പട്ടാളത്തിൽ ആയിരുന്ന കാലത്തുപോലും എനിക്ക് അങ്ങേരെ ഒരു പേടിയും ഉണ്ടായിരുന്നില്ല. പിന്നെയല്ലേ ഇപ്പോൾ ഒരു പോലീസും കൊറോണയും!” "കൊറോണയ്ക്കെതിരെ ഭയമില്ല ജാഗ്രതയാണ് വേണ്ടത്. നമുക്ക് രോഗം വരാതെ നാടിനെ സംരക്ഷിക്കാൻ പോലീസും ആരോഗ്യപ്രവർത്തകരുമൊക്കെ അധ്വാനിക്കുന്നുണ്ട്.” "അതെ മുത്തശ്ശി, കൂടാതെ കൊറോണ വരാതിരിക്കാൻ ഇടയ്ക്കിടെ സോപ്പോ ഹാൻഡ്‌വാഷോ ഉപയോഗിച്ച് കൈ കഴുകുകയും പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ മാസ്ക് ധരിക്കുകയും ചെയ്യാം. പ്രതിരോധ ശക്തി വർധിപ്പിക്കാൻ ഉറക്കവും നല്ല ഭക്ഷണവും ആവശ്യമാണ്.” "ദാമുവിന്റെ കട ഇതിന്റെ അടുത്താണ്. അവിടത്തേക്ക് പോകുമ്പോൾ കൊറോണ വരില്ല.” "മുത്തശ്ശി കടയിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം.” "ഇല്ല! അപ്പോൾ ശ്വാസം കിട്ടില്ല.”

പറഞ്ഞത് കേൾക്കാതെ മുത്തശ്ശി കടയിൽനിന്ന് സാധനങ്ങളും വാങ്ങി വീട്ടിലെത്തി. "സൗദാമിനി, ഞാൻ കടയിൽ നിൽകുമ്പോൾ ഉജാല വിൽക്കാൻ ഒരു മഹാരാഷ്ട്രക്കാരൻ വന്നിരുന്നു. വില കുറവായതുകൊണ്ട് ഞാൻ ഒരു കുപ്പി വാങ്ങി.” രണ്ടാഴ്ചയ്ക്ക് ശേഷം രാവിലെ മുത്തശ്ശിയുടെ വിളികേട്ട് സൗദാമിനി അടുത്തേക്ക് പോയി. "മോളെ, എനിക്ക് തീരെ വയ്യ. ജലദോഷവും ചുമയും ഉണ്ട്. ചെറിയ പനിയും തോന്നുന്നുണ്ട്. നമുക്ക് ഒന്ന് ആശുപത്രിയിൽ പോയി വരം.” സൗദാമിനി അമ്മയെയും കൂടി ആശുപത്രിയിലേക്ക് പോയി.അവർ ഡോക്ടറെ കണ്ടു. "എന്താ അമ്മയ്ക്ക് അസുഖം?” "തീരെ വയ്യ മോനെ. ജലദോഷവും ചുമയും ഉണ്ട്.” "അമ്മ പുറത്തെവിടെയെങ്കിലും പോയിരുന്നോ? ഡോക്ടർ സൗദാമിനിയോട് ചോദിച്ചു.” "അമ്മ കുറച്ചു ദിവസം മുമ്പ് കടയിൽ പോയിരുന്നു.” "വിശദമായ ഒരു ടെസ്റ്റിന് ശേഷം ബാക്കി അറിയിക്കാം.” "അമ്മയെ നിരീക്ഷണത്തിലാക്കണം. ആരേയും മുറിയിലേക്ക് കടത്തി വിടരുത്.” സൗദാമിനി അമ്മയെയുംകൂട്ടി വീട്ടിലേക്ക് പോയി. അമ്മയെ തനിച്ച് ഒരു മുറിയിൽ ആക്കി. എന്തിനാടി എന്നെ ഈ മുറിയിൽ ആകിയതെന്ന് മുത്തശ്ശി എപ്പോഴും ശകാരിക്കുമായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഡോക്ടർ വിളിച്ചു. "മുത്തശ്ശി കൊറോണ പോസറ്റീവ് ആണ്. നിങ്ങളെല്ലാവരും ഐസൊലേഷനിലേക്ക് പ്രവേശിക്കേണ്ടതാണ്.” അപ്പോഴാണ് മുത്തശ്ശി ഓർത്തത്. അന്ന് ന്റെ കൊച്ചുമക്കൾ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇന്ന് എനിക്കും കുടുംബത്തിനും ഈ ഗതി വരില്ലായിരുന്നു.

അനാമിക പി
4 പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്കൂൾ, കുണിയൻ (കെ കെ ആർ നായർ മെമ്മോറിയൽ എൽ പി സ്കൂൾ കരിവെള്ളൂർ)
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 01/ 2022 >> രചനാവിഭാഗം - കഥ