കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/യാത്ര

Schoolwiki സംരംഭത്തിൽ നിന്ന്
യാത്ര

രാമു ഒരു ദിവസം കേരളയാത്രയ്ക്ക് പുറപ്പെട്ടു. യാത്രയിൽ കണ്ട കാഴ്ചകൾ അവനെ ഒരുപാട് വേദനിപ്പിച്ചു. ജലമലിനീകരണവും വായുമലിനീകരണവും റോഡിൻറെ ഇരുവശങ്ങളിലും ലും കോഴി അവശിഷ്ടങ്ങളും മാംസാവശിഷ്ടങ്ങളും. എന്തൊരു ദുർഗന്ധം. റോഡിൻറെ ശോചനീയാവസ്ഥ . ജലം കെട്ടിക്കിടക്കുന്ന കുളങ്ങളും തോടുകളും. ഇതെല്ലാം വരുത്തിയത് ആരാണ് രാമു ചിന്തിച്ചു. മനുഷ്യൻ മനുഷ്യനെ തന്നെ രോഗം വരുത്തുക യാണ് റോഡും തോടും കുളവും എല്ലാം മലിനമാക്കുന്നത് നമ്മൾ തന്നെയല്ലേ പ്ലാസ്റ്റിക് കുപ്പികളും ചപ്പുചവറുകളും മാംസാവശിഷ്ടങ്ങളും അതും എറിയുന്നത് നമ്മൾ തന്നെയല്ലേ കൊതുകുകൾക്ക് മുട്ടയിടാൻ അവസരം നൽകുന്ന നമ്മുടെ പ്രവർത്തി കൊണ്ടല്ലേ . ഡെങ്കിപ്പനിയും പക്ഷി പനിയും വവ്വാൽ പനിയും തക്കാളി പനി എത്രയെത്ര പനികൾ. ഇപ്പോഴിതാ മഹാമാരിയായി കൊറോണ ലോകത്തെത്തി. നമ്മളെല്ലാവരും ജീവൻ ഭയന്ന് വീട്ടിനകത്ത് ആയി. ഇനിയെങ്കിലും നമ്മൾ ചിന്തിച്ചു പ്രവർത്തിക്കുക. നമ്മൾ ചെയ്ത തെറ്റുകൾ തിരുത്തി വ്യക്തി ശുചിത്വം പരിസര ശുചിത്വം സമൂഹ ശുചിത്വം എന്നിവ നമ്മുടെ ജീവിതത്തിൻറെ ഭാഗമാക്കി നമ്മുടെ കൊച്ചു കേരളത്തെ നവകേരള സൃഷ്ടിക്കായി ദൈവത്തിൻറെ സ്വന്തം നാട് ആക്കുവാൻ നമ്മൾ എന്തു ചെയ്യണം ചിന്തിക്കൂ....

ശ്രീ വിഘ്നേഷ് വി
4 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ