കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/ഭൂമിക്കൊരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക്കൊരു കത്ത്

പ്രിയപ്പെട്ട ഭൂമി,

ഇന്ന് ഏപ്രിൽ 22. ആദ്യം തന്നെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ആവട്ടെ. എനിക്ക് ആദ്യമൊക്കെ സന്തോഷം ആയിരുന്നു. വേനലവധി ആയാൽ കളിച്ചു നടക്കാലോ എന്ന സന്തോഷം. എന്നാൽ ലോകം ഇപ്പോൾ ഒരു മഹാമാരിയുടെ ഭീതിയിലാണ്. എനിക്ക് കിട്ടിയത് സങ്കടം നിറഞ്ഞ അവധിക്കാലമാണ് .

പക്ഷെ, ഭൂമിക്ക് സന്തോഷമാണെന്ന് വിശ്വസിക്കുന്നു. വ്യവസായശാലകൾ അടച്ചു പൂട്ടുന്നുണ്ടല്ലോ, അപ്പോൾ പിന്നെ വായുവും വെള്ളവും സമാധാനത്തിലാണ്. ആവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങാത്തതിനാൽ വാഹനങ്ങളാൽ ഉണ്ടാവുന്ന വായു മലിനീകരണവും ഇനി കുറച്ചു ദിവസത്തേക്ക് ഉണ്ടാവുകയില്ല അല്ലേ?

ഞാനും കേട്ടിരുന്നു വെന്നീസിൽ ഡോൾഫിനുകൾ വന്ന വിവരം. എൻ്റെ വീടിൻ്റെ പരിസരത്തും വരാറുണ്ട് ട്ടോ പല പക്ഷികളും. ഞാൻ അവരെയൊക്കെ നോക്കി വയ്ക്കാറുണ്ട്.ഇപ്പോ കാലാവസ്ഥയും ശാന്തമായ പോലെ തോന്നുന്നുണ്ട്‌. ഇടയ്ക്കിടെ മഴയുമുണ്ട്.അതുകൊണ്ട് എനിക്ക് ചെറിയ സന്തോഷമൊക്കെയുണ്ട്.

ഇനിയീ മഹാമാരി കഴിയുന്ന സമയവും ഈ ലോകം ഇങ്ങനെ തന്നെ തുടരണം എന്നാണ് എൻ്റെ അഗ്രഹം

എന്ന് സ്നേഹത്തോടെ മീനാക്ഷി.എസ്

മീനാക്ഷി.എസ്
5 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം