കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി/അക്ഷരവൃക്ഷം/പൊരുതി മുന്നേറാം

പൊരുതി മുന്നേറാം

ലോകത്ത് ഏറ്റവും ബുദ്ധിയുള്ള ജീവി ഞങ്ങളാണെന്ന് അഹങ്കരിക്കുന്ന മനുഷ്യർ ഇന്ന് അവരുടെ തെറ്റ് തിരുത്തുന്നു. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ആ വൈറസ് ഇന്ന് ലോകത്തെ തളർത്തിയിരിക്കുന്നു.

കൊറോണ അല്ലെങ്കിൽ കോവിഡ് 19 എന്ന മഹാമാരി ലോകമെങ്ങും പടർന്നുകൊണ്ടിരിക്കുകയാണ്. ചികിത്സയിലും യുദ്ധത്തിലും പഠനങ്ങളിലും ശാസ്ത്രത്തിലുമെല്ലാം ഞങ്ങളാണ് മുമ്പിൽ എന്നു പറയുന്ന അമേരിക്ക ഇന്ന് കോവിഡിനു മുമ്പിൽ കീഴടങ്ങി . ഇതിനോടൊപ്പം പയറു മണികൾ എണ്ണുന്നതു പോലെ മരണനിരക്കും രോഗബാധിതരുടെ എണ്ണവും കൂടുന്നു.

ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങ ൾ ലോകത്തെ ഞെട്ടിക്കുകയാണ്. അവിടെ പ്രായം കൂടിയവർക്ക് ചികിത്സ കിട്ടുന്നില്ല . അപ്പോൾത്തന്നെ നമുക്ക് മനസ്സിലാക്കാം അവർ എത്ര ഗുരുതരമായ പ്രശ്നമാണ് നേരിടുന്നതെന്ന് .അമേരിക്കയിൽ മാത്രം രണ്ടായിരത്തിലേറെ പേർ മരിക്കുന്നു . എന്നാൽ ലോകത്ത് ഒരു ലക്ഷത്തി എഴുപതിനായിരത്തിലേറെ പേർ മരിച്ചിരിക്കുന്നു .ചികിത്സാ സൗകര്യം കുറവും ദാരിദ്ര്യവും നിറഞ്ഞ നാടായ ആഫ്രിക്കയെ ഈയിടെയാണ് കൊറോണ കീഴടക്കിയത്. ഇനി കൊറോണ കൂടുതൽ ബാധിക്കാൻ പോവുന്നത് ആഫ്രിക്കയെയാണ് എന്ന് ഐക്യ രാഷ്ട്രസഭ പ്രഖ്യാപിച്ചു. ലോകത്തിലെ മഹാമാരിയെന്നും ലോക ദുരന്തമെന്നും പ്രഖ്യാപിച്ചു. മാത്രമല്ല ദാരിദ്ര്യവും ക്ഷാമവും ഇനി ലോകത്തെ ബാധിക്കുമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകി.ഇതിനെ മറികടക്കാൻ നാം ഭക്ഷ്യോൽപാദനം വർധിപ്പിക്കണം .

മുന്നൂറിലേറെ രോഗികൾ ഉണ്ടായിട്ടും രണ്ടു പേരെ മരണപ്പെട്ടുള്ളു എന്നാശ്വാസപെടുന്നു കേരളം . എന്നാൽ അയൽ സംസ്ഥാനങ്ങൾ വളരെ ദു:ഖിതരായിരിക്കുന്നു. നമുക്കു വേണ്ടി ആരോഗ്യ പ്രവർത്തകരും മന്ത്രിമാരും പോലീസുകാരും ശുചീകരണ തൊഴിലാളികളും രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു. അവർ നമുക്കായി ജീവൻ തന്നെ പണയം വെക്കുന്നു.

ഈ ലോക് ഡൗൺ കാലത്തും നിയമങ്ങൾ അനുസരിക്കാതെ അനാവശ്യമായി പുറത്തിറങ്ങരുത് . വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് വിശ്വസിക്കരുത്. ആഘോഷങ്ങളെല്ലാം മാറ്റിവയ്ക്കാം. സാമൂഹിക അകലം പാലിക്കാം.കൂട്ടംകൂടി നിൽക്കാതിരിക്കാം.വിദേശത്ത് നിന്ന് വന്നവർ 28 ദിവസം ഹോം ക്വാറന്റൈനിൽ കഴിയുക. കൊറോണയുടെ ലക്ഷണങ്ങുണ്ടെങ്കിൽ മാത്രം ആശുപത്രിയിൽ പ്രവേശിക്കുക. പ്രതിരോധ ശക്തി വർദ്ധിപ്പിക്കാം .ഇങ്ങനെയെല്ലാം നമുക്ക് കൊറോണയെ പ്രതിരോധിക്കാം.കരുതലോടെയിരിക്കാം .ഭയമല്ല ജാഗ്രതയാണ് വേണ്ടത്. ലോകം ഒന്നിക്കാം ഒരുമിച്ച് കീഴടക്കാം കൊറോണയെ.

നിഹ സി ബി
5 A കെ. വി. എം. യു. പി. എസ് പൊൽപ്പുള്ളി
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം