കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/ഒരു കാട്ടുചെടിയുടെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കാട്ടുചെടിയുടെ ദുഃഖം

ഭൂമീദേവിതൻ പുത്രിയായി ഒരു പിടി മണ്ണിൽ ഞാൻ പിറന്നു വീണു
ഓരോ ദിനവും അസ്തമിക്കുന്തോറും എൻ മനസ്സിൽ വ്യാകുലത നിറഞ്ഞു
പിറന്നു വീണു പത്തു നാളായി എൻ
ദേഹത്തു ഒരു മഴത്തുള്ളിപോലും പതിഞ്ഞില്ല
മനുഷ്യൻതൻ ക്രൂരസ്വഭാവത്തിനാൽ
അമ്മയാം മേഘവും കോപത്താൽ ജ്വലിക്കുന്നു
പ്രകൃതിതൻ സൗന്ദര്യം നശിക്കപ്പെട്ടത് മനുഷ്യന്റെ നീചപ്രവൃത്തി
ഞാൻ പ്രകൃതിതൻ വരദാനം ,
ഒരു കാട്ടുചെടി എൻ സൗന്ദര്യം നശിക്കുകയാണ്
കാടും മലയും മരവും നശിക്കുന്നു
ജലസ്രോതസ്സുകളും വരളുന്നു
മനുഷ്യൻതൻ സ്വാർത്ഥമനസ്സിനാൽ
ഭൂമീദേവിതൻ കോപം ഉയരുന്നു
നിങ്ങൾ എന്തിനീ പാപം
ചെയ്യുന്നു
നശിച്ചു കൊണ്ടിരിക്കുകയാണ്
പ്രകൃതി
എൻ ഹൃദയം തേങ്ങുകയാണ്
മനുഷ്യരെ! നിങ്ങൾ അസുരന്മാർ

ശ്രേയ KP
കെ എം വി എച്ച് എസ് എസ് കൊടക്കാട്
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - കവിത