കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

ചുറ്റും പച്ചവിരിച് കണ്ണുകൾക്കിമ്പവും കുളിർമയും സമ്മാനിച്ച ഭൂമിദേവിയുടെ വരദാനമാണ് പ്രകൃതി. കപടത നിറഞ്ഞ മർത്ത്യൻ തന്റെ താളത്തിനൊത്തു തുള്ളിച്ചപ്പോൾ, ഒത്തുതുള്ളിയ പ്രകൃതിയെയാണ് നാം കാണുന്നത്. മർത്ത്യൻ അവന്റെ ചൂതാട്ടത്തിനിരയാക്കിയപ്പോഴും സർവ്വം സഹിച് സഹയായ് നിൽക്കുകയായിരുന്നു പ്രകൃതി. പിന്നീട്, പ്രകൃതി തന്റെ വികൃതി ഓരോന്നായ് പുറത്തെടുത്തു തുടങ്ങിയപ്പോൾ അടിമുടി വിറച്ച മർത്ത്യനെയും നാം കണ്ടു. പലതും അവൻ അതിജീവിച്ചെങ്കിലും, വേലയ്ക്കുള്ള കൂലി തീർച്ചയായും ലഭിക്കും എന്ന പാഠമാണ് ഇതിൽ നിന്നും നാം മനസിലാക്കേണ്ടത്. "ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു നടു നിവർക്കാനൊരു കുളിർ നിഴൽ നടുന്നു" 'നാടു നാടായി നിലനിൽക്കണമെങ്കിലോ കാടു വളർത്തുവിൻ കൂട്ടരെ'........ ഇത്തരത്തിലുള്ള വരികളിലൂടെ, കർത്താക്കൾ പ്രകൃതിക്ക് നൽകിയ പ്രധാന്യത്തെ വ്യക്തമാക്കുന്നു. നമ്മുടെ പൂർവികർ പ്രകൃതിയിലെ ഓരോ തരിയെയും ഈശ്വരതുല്യമായി കണ്ടിരുന്നു എന്നും ഇത്തരത്തിലുള്ള വരികളിലൂടെ മനസിലാക്കാം... എന്നാൽ ഇന്നത്തെ തലമുറയോ? പ്രകൃതിയെ സ്നേഹിക്കുന്നില്ല എന്ന് മാത്രമല്ല, ദിനംതോറും ആക്രമിച്ചുകൊണ്ടിരിക്കുന്നു. മരങ്ങൾ വെട്ടി, മാലിന്യകൂമ്പാരമാക്കി... അങ്ങനെ പലരീതിയിൽ ചൂഷണം ചെയ്തുകൊണ്ട്, നമ്മുടെ നാടിന്റെ മനോഹാരിത നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാട്"എന്ന് നാം അഭിമാനിക്കുന്ന, അഹങ്കാരിക്കുന്ന കേരളം ഇനി "മരുഭൂമി" എന്നോ "മാലിന്യങ്ങളുടെ സ്വന്തം നാട്"എന്നോ, അറിയപ്പെടാം. എന്നാൽ അതിന് അനുവദിക്കില്ല എന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.

ഗോപിക എച്ച്
9 B കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം