കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/അക്ഷരവൃക്ഷം/കോവിഡ് പഠിപ്പിച്ച പാഠങ്ങൾ

കോവിഡ് പഠിപ്പിച്ച പാഠങ്ങൾ

കോവിഡ് 19 എന്ന എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കൊറോണ നമ്മെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു .ജാതി മത ലിംഗ വ്യത്യാസമില്ലെന്ന് മാത്രമല്ല സമ്പന്നനെന്നോ ദരിദ്രനെന്നോ പോലും നോക്കാതെ കൊറോണ മനുഷ്യരാശിക്ക് മേൽ താണ്ഡവമാടുകയാണ്.
വികസിതവും സാമ്പത്തിക ഭദ്രതയുമുള്ള രാജ്യങ്ങൾ എന്നത് പോലെ തന്നെ ആരോഗ്യം സൗകര്യത്തിലും മുൻപന്തിയിൽ നിൽക്കുന്നു എന്ന് നമ്മൾ വിശ്വസിച്ചിരുന്ന അമേരിക്ക ,ഇറ്റലി , സ്പെയിൻ, ഫ്രാൻസ്,ബ്രിട്ടൻ എന്നിവ കേ റൊണയെ മനസ്സിലാക്കാൻ വൈകിയിരുന്നു. അതു കൊണ്ട് തന്നെ ഒരുപ്പാട് ജീവനുകൾ നിഷ്ടമായി .
സമ്പത്തികത്തിൽ പിറകിൽ നിൽക്കുന്ന നമ്മുടെ രാജ്യത്തിലെ ഒരു കൊച്ച് സംസ്ഥാനമാണ് കേരളം. എങ്കിലും .ഏതൊരു മഹാമാരിയെയും പെട്ടെന്ന് അറിയാനും അതിനെ ചെറുക്കാനും ഉള്ള ശക്‌തി ഉണ്ട്. കാരണം കേരളത്തിലെ ഭരണമികവിന്റെ നേട്ടമാണ്.
മാരക രോഗങ്ങളോ സാംക്രമിക രോഗങ്ങളോ തിരിച്ചറിയാൻ കഴിയാത്തതോ ആയാ രോഗങ്ങൾ ഉണ്ടായാൽ അത് പ്രൈവറ്റ് അലെങ്കിൽ സർക്കാർ ആശുപത്രികളിൽ ആയാലും ആ വിവരം 24 മണിക്കൂറിനുള്ളിൽ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തണം .അതു കൊണ്ടു തന്നെ സർക്കാരിൻ്റെ മേൽനോട്ടത്തിലായിരിക്കും എല്ലാ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുക.ഇത് കൊണ്ട് കൂടിയാണ് കേരളത്തിൻ്റെ ആരോഗ്യ മേഖല മറ്റ് സംസ്ഥാനങ്ങൾക്കും ലോകത്തിനു മുന്നിലും മാത്യകയാകുന്നത്.
ഓരോ വാർഡിലെയും ആരോഗ്യ സ്ഥിതി നിയന്ത്രിക്കാനായി ആശാ പ്രവർത്തകർ, ഒരു വാർഡിൽ മിനിമം രണ്ട് അംഗൺവാടികൾ, അംഗൻവാടിക്കൾ വഴി ഗർഭിനിക്ക്, കുട്ടിക്ക്, കൗമാര പ്രായക്കാർക്ക്, മുതിർന്ന പൗരന്മാർ, പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങൾ, എന്നിവർക്ക് വേണ്ട ഒട്ടേറെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ, മൂന്നാല് വാർഡുകൾ കേന്ദ്രീകരിച്ച് ഒരു ആരോഗ്യ സബ് സെന്ററുകൾ, ഒരോ പഞ്ചായത്തിലും ഒരു PHC (പബ്ലിക്ക് ഹെൽത്ത് സെന്റർ), PHC കളിൽ മിനിമം ഒന്നു മുതൽ മൂന്ന് വരെ ഡോക്ടർമാർ ,ഹെൽത്ത് ഇൻസ്പെക്ടർമാർ ,ഹെൽത്ത് നേഴ്സുമാർ ഓരോ ബ്ലോക്കിലും CHC ( കമ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ) താലൂക്ക് ജില്ലാ ആശുപത്രികൾ എന്നിവ കേരളത്തിന്റെ ആരോഗ്യ നേട്ടത്തിന്റെ ഭാഗമാണ്. വാർഡ് തലത്തിലുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ആദ്യം സബ്സെൻറ്ററുക്കൾ വഴി PHC കളിലേക്കും പിന്നീട് അത് സർക്കാരിലെക്കും എത്തുന്നു. ഓരോ ആശ മാർക്കും ഓരോ വാർഡാണ് .ഇതിലൂടെ വാർഡ് തലത്തിലെ ആരോഗ്യസ്ഥിതി കൂടുതൽ തിരിച്ചറിയാനും മെച്ചപ്പെടുത്താനും സാധിക്കുന്നു .
കൊറോണയുമായി ബന്ധപ്പെട്ട് രോഗമുക്തിനോടാനായുള്ള പ്രവർത്തനത്ത് ജില്ലാ ആശുപത്രികൾ മെഡിക്കൽ കോളേജുകൾ തെരഞ്ഞെടുക്കപ്പെട്ട താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സസാമഗ്രികളും വിദഗ്ദ്ധ ചികിത്സയും മറ്റും സജ്ജമാകിട്ടുണ്ട്. രോഗിക്കളുടെ ആരോഗ്യസ്ഥിതിക്ക് ആവശ്യമായ പരിഗണ കൊടുക്കുന്നത്തിനായി മാലഖമാരെ പോലെ ഡോക്ടർമാരും നേഴ്സ്സ്മാരും മറ്റ് ആരോഗ്യ പ്രവർത്തകരും രോഗിക്കൾക്ക് ഉപ്പം തന്നെ ഉണ്ട്. ആശുപത്രിയിലെ മറ്റ് ജീവനക്കാരെലാം ഒരുമിച്ച് പ്രവർത്തിക്കുന്നു. ഇവർക്കാവശ്യമായ എല്ലാ സഹായ സഹകരണവും കരുതലും കൊടുത്ത് പോലീസ് മുന്നിൽ ഉണ്ട് . മന്ത്രിമാരും,കുടുംബശ്രീയും ,സന്നദ്ധ പ്രവർതകരും, വിദ്യാർത്ഥികളും , രോഗ പ്രതിരോധനത്തിനായി ഇവർ എല്ലാം ഒറ്റക്കെട്ടായി നിൽക്കുന്നു. വിശക്കുന്നവൻ്റെ വേദന മനസ്സിലാക്കി ഒപ്പം നിൽക്കുന്ന മുഖ്യമന്ത്രിയും മന്ത്രിസഭയും പ്രവർത്തിക്കുന്നു. സർക്കാർ നിർദ്ദേശപ്രകാരം സാമുഹിക അടുക്കളകൾ പ്രവർത്തിക്കുന്നു. എല്ലാവിധ അരേഗ്യ പ്രവർത്തനങ്ങൾക്കും നിർദ്ദേശവും കരുതലും കോടുത്തുകൊണ്ട് ഒപ്പം നിൽക്കുന അരേഗ്യ മന്ത്രി (കെ.കെ ശൈലജ ടീച്ചർ) .
വിശേദ രാജ്യകളിൽ ഇങ്ങന്നെ ഒരു ചിട്ടയായ അരേ ഗ്യമേഘലയെല്ലാ . അതു കൊണ്ട് തന്നെ സർക്കാറിൻ്റെ മേൽനോട്ടം അവിടെയില്ല .ആരോഗ്യ മേഘലയിലെ പ്രശ്നങ്ങൾ തിരിച്ചറിയാൻ കഴിയുന്നില്ല. ആരോഗ്യ മേഖല വികസിത രാജ്യങ്ങളിൽ പൂർണമായും പ്രൈവറ്റൈസ് ചെയ്യപ്പെട്ടതിനാൽ സർക്കാറിന് കാര്യങ്ങൾ മനസിലാക്കാൻ വളരെ സമയമെടുത്തു. അങ്ങനെയാണ് കോവിഡ് 19 എന്ന മഹാമാരി അമേരിക്ക പോലെ ഉള്ള വികസിത രാജ്യങ്ങളുടെ താളം തെറ്റിച്ചത്. ദിവസേന മരണ നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഭീതിയുടെ മുൾ മുനയിലാണവർ. വയറസ്സിനെ തിരിച്ചറിയാൻ വൈകിയത്ത് കൊണ്ടാണ് കമ്യൂണിറ്റിസ്പ്രഡ് ഉണ്ടായത്. കൂടുതലും പ്രൈവറ്റ് മേഖലയാണ്.അതിനാൽ ഏതൊരു രോഗ സ്ഥിതിക്കരണത്തിന്നും വലിയ തുകയാണ് ഈടാക്കുന്നത്. മനുഷ്യ ജീവനെക്കാൽ സാമ്പത്തികത്തിനാണ് പ്രധാനം കൊടുക്കുന്നത്. ആയുധങ്ങൾ ശേഖരിക്കുന്നതിനായും യുദ്ധ സന്നാഹങ്ങൾക്കും കോടിക്കണക്കിന് രൂപയാണ് സർക്കാറുകൾ ചിലവഴിക്കുന്നത്.പൊതു ജനാരോഗ്യമാവട്ടെ വ്യക്തികളുടെ ബാധ്യതയും. അത് കൊണ്ട് തന്നെ ആരോഗ്യ മേഖലക്ക് പ്രധാന്യം കുറയുന്നതിനോടെപ്പം രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തിയും ഇല്ലാതാവുന്നു.
കേരളത്തിൽ ഉള്ള അരോഗ്യ പ്രവർത്തകരും, പോലീസും മറ്റ് സനദ്ധസേനകളുടെയും കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണ് രോഗവ്യാപനത്തിൽ കേരളം പിറകിൽ നിൽക്കുന്നത്. എന്നാൽ വികസിത രാജ്യങ്ങൾ സാമ്പത്തികത്തിന്നും യുദ്ധത്തിന്നുമാണ് പ്രധാനും കൊടുക്കുന്നത്. അതു കാരണമാണ് രോഗം ഇത്രമാത്രം വ്യാപിച്ചത്. അവർ മനസ്സിലാക്കേണ്ടത് ഒന്ന് മാത്രമാണ്, ഒരു പക്ഷെ യുദ്ധങ്ങൾ മൂലം പോലും ഇത്രമാത്രം ജീവനുകൾ നഷ്ട്ടപ്പെട്ടിട്ടുണ്ടാവില്ല.
കേരളമെന്ന കൊച്ചു സംസ്ഥാനം മറ്റ് രാജ്യങ്ങൾക്ക് മാതൃകയാണ്. " ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൻ്റെ പുരോഗത്തിക്കുവേണ്ടി പ്രവർത്തിക്കുന്ന എല്ലാ മാലാഖമാർക്കും ഒരു ബിഗ് ബ്യൂട്ട് "
നമുക്ക് വേണ്ടത് ആണവായുധങ്ങളല്ല ആരോഗ്യമാണ് എന്ന ചിന്ത ലോകത്തിന് മുന്നിൽ ഉയരേണ്ടതുണ്ട് .

പ്രതിഭ പി
9 A കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം





 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം