കെ.റ്റി.ജെ.എം.എച്ച്.എസ്സ് ഇടമറ്റം/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ്‌ 19. ഭൂമിയിൽ സ്വാഭാവിക ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ് 19 എത്തിക്കഴിഞ്ഞു. ചൈനയിൽ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉദ്ഭവം. ഈ രോഗത്തിന് കോവിഡ് 19 എന്ന പേര് കഴിഞ്ഞ ഫെബ്രുവരിയിലാണ് നൽകിയത്. മാർച്ച് 11-ന്‌ കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുമ്പോൾ ലോകത്തിലെ 125 രാജ്യങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചുകഴിഞ്ഞിരുന്നു. രാജ്യങ്ങളെല്ലാം അതിർത്തികൾ അടച്ചുപൂട്ടി സ്വയം തടവറ തീർക്കുന്നു. രാജ്യങ്ങൾക്കിടയിൽ രാവും പകലും മുടങ്ങാതെ പറന്നു കൊണ്ടിരുന്ന വിമാനങ്ങൾ പറക്കുന്നില്ല. ഒരു കരയിലും അടുപ്പിക്കാനാവതെ ആഡംബരക്കപ്പലുകൾ കടലിൽ കുടുങ്ങിക്കിടക്കുന്നു. രാജ്യാന്തര സമ്മേളനങ്ങളും കായികോത്സവങ്ങളും ഉപേക്ഷിക്കുന്നു. കഴിവതും വീട്ടിലിരുന്ന് ജോലി ചെയ്യാൻ രാജ്യം ജനങ്ങളോട് ആവശ്യപ്പെടുന്നു. യാത്രകൾ അത്യാവശത്തിനു മാത്രം. പൊതുചടങ്ങുകളും ആഘോഷങ്ങളും ആചാരങ്ങളുമൊക്കെ മാറ്റിവയ്ക്കുന്നു. പല രാജ്യങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു. ഒരിക്കലും ആളൊഴിയാത്ത തീർഥാടനകേന്ദ്രങ്ങളും വിനോദസഞ്ചാകേന്ദ്രങ്ങളും വരെ അടച്ചുപൂട്ടി.

ഏതെങ്കിലും തരത്തിലുള്ള വൈറസുകളെ കൊണ്ടു നടക്കുന്നവരാണ് ഭൂമിയിലെ എല്ലാ ജീവജാലങ്ങളും. കൊറോണ വൈറസുകൾ വവ്വാലുകളിലും മറ്റും സാധാരണമാണ്. ഇത്തരം ജന്തുക്കളിൽ ഈ വൈറസ് കിടന്നാൽ ആർക്കും പ്രശ്നമില്ല. പക്ഷേ , ഇത് മനുഷ്യരിലേക്ക് ചാടുമ്പോഴാണ അപകടം ഉണ്ടാവുക. വൈറസിനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ ആവദിക്കാതിരിക്കലാണ് ഏറ്റവും നല്ല മാർഗം. ലോകാരോഗ്യ സംഘടനയും ആരോഗ്യ വിദഗ്ധരുമെല്ലാം നിർദേശിക്കുന്നതും ഇതുതന്നെ. മറ്റ് പല വൈറസുകളെയും പോലെ വായുവിലൂടെ അതിവേഗം പരക്കുന്ന ഒന്നല്ല കൊറോണ വൈറസ്. ശ്വസിക്കുമ്പോഴും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴുമൊക്കെ പുറത്തു വരുന്ന സ്രവങ്ങളിലൂടെയാണ് ഇത് വ്യാപിക്കുക. അധികനേരം അന്തരീക്ഷത്തിൽ തങ്ങിനിൽക്കില്ലെങ്കിലും പല പ്ര തലത്തിലും ഇവ കൂടുതൽ നേരം കഴിഞ്ഞുകൂടും. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പ റോ കൊണ്ട് മുഖംമറയ്ക്കണം. ഇവ ലഭ്യമല്ലെങ്കിൽ കൈമുട്ട് വളച്ചാണ് മുഖം മറയ്ക്കേണ്ടത്. വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക, രോഗം സംശയിച്ചാൽ സ്വയം ഒറ്റപ്പെട്ടു കഴിയുക എന്നിവയും ചെയ്യേണ്ടതാണ്. കൈ അനാവശ്യമായി മുഖത്തും കണ്ണിലും വായിലുമൊക്കെ സ്പർശിക്കുന്നത് ഒഴിവാക്കണം. കൂടെക്കൂടെ സോപ്പിട്ട് കൈ കഴുകുന്നത് വൈറസിനെ തുരത്താൽ സഹായിക്കും. ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസർ ഉപയോഗിച്ചും കൈ ശുചിയാക്കാം. മാസ്ക് ധരിക്കുന്നതും😷 വൈറസ് ബാധയെ പ്രതിരോധിക്കുന്നതുമാണ് സുരക്ഷിതമായ മാർഗം. അങ്ങനെ നമുക്ക് ഈ മഹാമാരിയെ ചെറുക്കാം.

അലീന മരിയ സ്കറിയ
8B കെ ടി ജെ എം എച്ച് എസ് ഇടമറ്റം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം