എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float

ഡിജിറ്റൽ മാഗസിൻ 2019

26022-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്26022
യൂണിറ്റ് നമ്പർLK/2018/26022
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലERNAKULAM
വിദ്യാഭ്യാസ ജില്ല ERNAKULAM
ഉപജില്ല VYPEEN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1GESY P MOHAN
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHIJI M.M
അവസാനം തിരുത്തിയത്
02-12-2023DEV


  എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌ക്കൂളിലെ ഒമ്പതാം ക്ലാസുകാരൻ ജസ്റ്റിൻ റോബർട്ട് മൊബൈൽ ഫോട്ടോഗ്രാഫിയിൽ തീർക്കുന്നത് വിസ്മയങ്ങൾ. ജസ്റ്റിനെക്കുറിച്ച് മലയാളമനോരമയിൽ വന്ന വാർത്ത. https://www.manoramaonline.com/.../ernakulam-justin...
    2020 - 2021
   •  ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും 
      അതിന്റെ ഫോട്ടോ വാട്സാപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു. ആ ഫോട്ടോസ് എല്ലാം ചേർത്ത് പരിസ്ഥിതി ദിനവുമായി 
      ബന്ധപ്പെട്ട് ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു.
   •  കമ്പ്യൂട്ടർ പഠനവുമായി ബന്ധപ്പെട്ട പഠനങ്ങൾ  ഒന്നും തന്നെ ചെയ്യാൻ സാധിക്കുന്നില്ല. documentation പോലുള്ള 
      പ്രവർത്തനങ്ങളാണ് ഗ്രൂപ്പുകളിൽ കൊടുക്കുന്നത്.
   • SDPY KPMHS എടവനക്കാട്   ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് TV  challenge ന്റെ ഭാഗമായി   SNM BA old students batch (2002)    
     സ്പോൺസർ ചെയ്ത 32" LED  TV, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടിക്ക് കൈമാറി.
   •  ജൂലൈ 11ന് ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തി.
   •  ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി.
   •  ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്  കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. 
   • ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. മികച്ച 
     അവതരണശൈലി ഉണ്ടായിരുന്നു.
ആഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഒരു വെബിനാർ സംഘടിപ്പിച്ചു.
   •  ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വർക്കുകൾ എല്ലാം ചേർത്ത് ഒരു documentation  തയ്യാറാക്കി..
   •  സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കാനായി ഒരു വീഡിയോ തയ്യാറാക്കി.
   . പത്താം ക്ലാസിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ന്റെ വ്യക്തിഗത അസൈൻമെന്റ് പ്രവർത്തനങ്ങൾ തയ്യാറാക്കാൻ 
     ഘട്ടംഘട്ടമായി സ്കൂളിലെ ലാപ്ടോപ്പുകൾ കുട്ടികൾക്ക് വീട്ടിൽ കൊടുത്തുവിട്ടു. രക്ഷകർത്താക്കളുടെ പൂർണ ഉത്തരവാദിത്വത്തിൽ   
     ആണ് ലാപ്ടോപ് കൊടുത്തു വിട്ടത്. കുട്ടികളുടെ അസൈമെന്റ് വർക്കുകൾ ശേഖരിച്ച് വെച്ചു. മൂന്ന് ഘട്ടമായിട്ടാണ് 
     ലാപ്ടോപ്പ് വിതരണം ചെയ്യുന്നത്.
  •  കുട്ടികൾക്ക് മാത്രമല്ല, മനസ്സിൽ ബാല്യം കാത്തുസൂക്ഷിക്കുന്ന ഓരോരുത്തർക്കും ഉള്ളതാണ് ശിശുദിനം. പരസ്പരം ആശംസകൾ 
     നേർന്നു കൊണ്ട് നമുക്ക് ഈ ദിനം ധന്യമാക്കാം.ശിശുദിനത്തോടനുബന്ധിച്ച് എടവനക്കാട് എസ്ഡിപിവൈ 
     കെപിഎം ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ കുട്ടികൾ അവതരിപ്പിക്കുന്ന ശിശുദിന പ്രോഗ്രാം കാണുക. 
      https://youtu.be/02P4k6SmGNk
  2021 -2022
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും ചെയ്തു.

ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും അതിന്റെ ഫോട്ടോ വാട്സാപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു. ആ ഫോട്ടോസ് എല്ലാം ചേർത്ത് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഒരു ഷോർട്ട് വീഡിയോ തയ്യാറാക്കുകയും ചെയ്തു.

സത്യമേവ ജയതേ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് കുട്ടികൾ സ്കൂളിലെ ടീച്ചേഴ്സ്നായി ക്ലാസ് നൽകുന്നു .
   •  ലിറ്റിൽ കൈറ്റ്സ് ലെ ക്ലബ്ബംഗങ്ങൾ എല്ലാവരും ചേർന്ന് ഒരു ഷോർട്ട് ഫിലിം ഉണ്ടാക്കി.നേരറിവ് എന്നാണ് ഷോർട്ട് ഫിലിംന്റെ പേര്. ജസ്റ്റിൻ റോബർട്ട്, ജിസ്‌നിയ എന്നിവരുടെ 
      നേതൃത്വത്തിൽ ആണ് ഇത് തയ്യാറാക്കിയത്. പ്രകൃതി സംരക്ഷണത്തിനെ പറ്റി ഒരു സന്ദേശം ആണ് ഇതിൽ ഉള്ളത്. വളരെ നല്ല നിലവാരം പുലർത്തി ഇത്.പരിസ്ഥിതി 
      ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിം- നേരറിവ്  https://youtu.be/i4rlT7Y2pYo
   •  ലിറ്റിൽ കൈറ്റ്സ് തന്നെ അംഗമായ ജിസ്‌നിയയുടെ father ന്റെ ചികിത്സാ സഹായത്തിനായി ലിറ്റിൽ കൈറ്റ് അംഗങ്ങൾ 9000 രൂപ  നൽകി സഹായിച്ചു.
   •  ജൂലൈ 11ന് ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടത്തി.
   •  ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി.
   •  ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്  കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി.
   •  ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കൈറ്റ് മിസ്ട്രസ്  ഒരു ക്ലാസ്സ് എടുത്തു കൊടുത്തു.
   • ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. മികച്ച അവതരണശൈലി ഉണ്ടായിരുന്നു.
   •  ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ വർക്കുകൾ എല്ലാം ചേർത്ത് ഒരു documentation  തയ്യാറാക്കി.
   •  ആഗസ്റ്റ് 18 ന് ശാസ്ത്ര സാഹിത്യ പ്രതീക്ഷത് സ്കൂളിൽ നടത്തിയ 'മക്കൾക്കൊപ്പം 'എന്ന പരിപാടിയുടെ  പോസ്റ്റർ കുട്ടികൾ തയ്യാറാക്കി.
   •  ആഗസ്റ്റ് 20ന് ഓണവുമായി ബന്ധപ്പെട്ട  ഡിജിറ്റൽ പൂക്കളം കുട്ടികൾ തയ്യാറാക്കി.
   •  സെപ്റ്റംബർ 5 ന് അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കാനായി കുട്ടികൾ ഓരോരുത്തരും ഓരോ പോസ്റ്റർ തയ്യാറാക്കാൻ തീരുമാനിച്ചു.
   • ഒക്ടോബർ 2 -ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ സ്വന്തം വീടും,പരിസരവും വൃത്തിയാക്കുകയും അതിന്റ ഫോട്ടോ ഗ്രൂപ്പിൽ ഇടുകയും ചെയ്തു.
   • ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട ഷോർട്ട് വീഡിയോസ് കുട്ടികൾ തയ്യാറാക്കി.
   •  ഗാന്ധിജയന്തി പോസ്റ്ററുകൾ തയ്യാറാക്കി.
   •  സൈബർ വാരാചരണത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് കോമ്പറ്റീഷനിൽ (9/10/2021)കുട്ടികൾ പങ്കെടുത്തു.
   •  മയക്കുമരുന്ന് വിരുദ്ധ സന്ദേശ പ്ലക്കാർഡുകളുമായി, ഞാറക്കൽ എക്സൈസ് റേഞ്ച് കേഡറ്റ് വിഭാഗങ്ങൾ, സ്കൂളിന് തൊട്ടടുത്ത റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ 
     ആഭിമുഖ്യത്തിൽ  27/10/2021 ന് നടത്തിയ സൈക്കിൾ റാലിയിൽ കുട്ടികൾ പങ്കെടുത്തു.
   • നവംബർ 1 ന് കേരളപിറവിയും ആയി ബന്ധപ്പെട്ട് വീഡിയോ ചെയ്തു.കേരളത്തനിമയെ വിളിച്ചോതുന്ന കലാ സൃഷ്ടികൾ കുട്ടികൾ ഗ്രൂപ്പിൽ പങ്കുവെച്ചു.
ലിറ്റിൽ കൈറ്റ്സ് ന്റെ ഏകദിന ക്യാമ്പ്
      2023 - 2024
   . ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾ അവരവരുടെ വീടുകളിൽ ചെടികൾ നടുകയും ചെയ്തു. 
    . ജൂലൈ 11ന് ജനസംഖ്യാ ദിനവുമായി ബന്ധപ്പെട്ട്  ക്വിസ് കോമ്പറ്റീഷൻ നടത്തി.
    . ആഗസ്റ്റ് 6,9 ഹിരോഷിമ-നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ ഷോർട്ട് വീഡിയോസ് തയ്യാറാക്കി. 


ഫ്രീഡം ഫെസ്റ്റ് 2023
ഫ്രീഡം ഫെസ്റ്റ് 2023 കൈറ്റ് ജില്ലാതല പരിപാടികളുടെ ഭാഗമായി പ്രത്യേക അസംബ്ലി നടത്തി. സ്വതന്ത്ര സോഫ്റ്റ്‍വെയറായ റോബോട്ടിക്സ് , സ്ക്രാച്ച്, ആനിമേഷൻ തുടങ്ങി വിവിധ മേഖലകളിൽ നാം ആർജ്ജിച്ച കഴിവുകളുടെ പ്രദർശനവും നാം പരിചയപ്പെട്ട ഓപ്പൺ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ തുടങ്ങിയവ ഉൾക്കൊള്ളിച്ചുള്ള ഡിജിറ്റൽ ചിത്രരചന പോലുള്ള മത്സരങ്ങളുമെല്ലാം നടത്തി.
ഫ്രീഡം ഫെസ്റ്റ് 2023 കൈറ്റ് ജില്ലാതല പരിപാടികളുടെ ഭാഗമായി സ്കൂളിലെ ഓഫീസ് സ്റ്റാഫായ ശ്രീ.അഗസ്റ്റിൻ സാജൻ നിർമ്മിച്ച ഷോ‍ർട്ട് ഫിലിം പ്രദർശിപ്പിക്കുകയും അതിന്റെ സാങ്കേതിക വശങ്ങളെ ക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു.