കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/പ്രാദേശിക പത്രം
ഒാണാഘോഷം നടത്തി
കോങ്ങാട് കെ.പി.ആർ.പി.എച്ച്.എസ്.എസ് ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി നടത്തി.ഹെഡ്മാസ്റ്റർ കെ.പി.മാലതിയും പി.ടി.എ പ്രസിഡന്റ് കാജാഹുസൈനും പരിപാടി ഉദ്ഘാടനം ചെയ്തു.തുടർന്ന് വിവിധ ക്ലാസുകാർ ഒത്തുചേർന്ന് പൂക്കളമത്സരം നടത്തി.HS വിഭാഗത്തിൽ ഒന്നാം സ്ഥാനം 10 A ക്ലാസ്സിനും രണ്ടാം സ്ഥാനം 9E ക്ലാസ്സുക്കാ൪ക്കും ലഭിച്ചു.ഓണസദ്യ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു....
ഓണപ്പെരുമയിലേക്ക് കെ.പി.ആർ.പി കോങ്ങാട്
കോങ്ങാട് :കോങ്ങാട് കെ.പി.ആർ.പി സ്ക്കുൾ ഓണപ്പെരുമയേ ഐശ്വര്യമായി വരവേറ്റു. പുക്കളമത്സരവും സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. എല്ലാക്ലാസുകാരും ഒന്നിനൊന്ന് മികച്ച പൂക്കളങ്ങളൊരുക്കി.ഈ ഓണം പൂക്കളുടെ കൂടി ആഘോഷമായികെ.പി.ആർ.പി യിലെ കുരുന്ന്മനസുകളും അദ്ധ്യാപകരും ആഘോഷിച്ചു.
സ്വാതന്ത്ര്യദിനാചരണം
ഈ വർഷത്തെ സ്വാതന്ത്ര്യദിനം കോങ്ങാട് കെ.പി.ആർ.പി.എച്ച്.എസ്.എസ് ലെ വിദ്യാർഥികളും അദ്ധ്യാപകരും ഗംഭീരമായി ആചരിച്ചു.രാവിലെ കൃത്യം 9 മണിയോടെ ഹെഡ്മാസ്റ്റർ കെ.പി.മാലതിയും പി.ടി.എ പ്രസിഡന്റ് കാജാഹുസൈനും പതാക ഉയർത്തി.പിന്നീട് വിദ്യാർത്ഥികൾ ഒത്തുകൂടി വിവിധ പരിപാടികൾ സ്വാതന്ത്യ്രദിനത്തോടനബന്ധിച്ചു നടത്തി..