കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്/അക്ഷരവൃക്ഷം/ നേഴ്സ്അമ്മയ്ക്ക് ഒരുമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
നേഴ്സ്അമ്മയ്ക്ക് ഒരുമ്മ

രാത്രിയിൽ ഡോക്ടറു വിളിച്ചനേരം...
ടാറ്റാ പറഞ്ഞങ്ങിറങ്ങിയമ്മ...
സേവന സന്നദ്ധമായോരമ്മ....
രോഗ മകറ്റനായി പോയിടുന്നു....

പോകാനൊരുങ്ങിയ വേളകളിൽ ........
നെറുകയിൽ മുത്തങ്ങൾതന്നൊരമ്മ....
പോയി വരാമെന്നരുളിടുന്നു....
മിഴികളിൽ നൊമ്പരം പേറിടുന്നു....

കുഞ്ഞിനെ മാറോട് ചേർത്തനേരം...
പൊട്ടിക്കരഞ്ഞുപോയി
ഒരുനിമിഷം....
പിന്നെയും രോഗികൾ വന്നിടുമ്പോൾ ...
പോവുകയെന്നത് നിശ്ചയിച്ചു...

രോഗികൾ കൂടുന്ന കിടക്കളിൽ....
അമ്മയെപ്പോലെ പരിചരിച്ചു..
ആരാന്റെയമ്മയെ നോക്കിടുന്നു...
സ്നേഹം നിറഞ്ഞ മനസ്സുമായി...

വയറു നിറച്ചുതന്നൊരമ്മ.....
ഒടുവിൽ കൊവിഡിൻ പിടിയിലായി....
കൂട്ടത്തിലൊറ്റപ്പെട്ടൊരമ്മ
കുഞ്ഞിനെയോർത്ത് കരഞ്ഞു പോയി...

കുഞ്ഞിനെ കാണുവാൻ മാർഗ്ഗമില്ല...
കാണാതിരിക്കാൻ കഴിവതില്ല...
ഒടുവിലാമൂഴവുമെത്തിടുന്നു...
ഒന്നിച്ച് ടാറ്റ പറഞ്ഞിടുന്നു...

രോഗമകലുന്ന നാളുകളിൽ
നാമെന്നുമോർക്കണം അമ്മമാരെ...
നാടിനു കൂട്ടായ സേവകരെ
നന്ദി പറഞ്ഞിടാമെന്നുമെന്നും...

 

-സ്നിഷാസുമേഷ്
4 A കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത