കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./അക്ഷരവൃക്ഷം/അല്പം പ്രകൃതി കടങ്കഥകൾ

1. മുതുകത്തു മുള്ളൻ ചന്തയ്യക്കു പോയി - പാവയ്ക്ക

2. പച്ച കൊത്തി പാറ കണ്ടു.പാറ കൊത്തി വെള്ളി കണ്ടു. വെള്ളി കൊത്തി വെള്ളം കണ്ടു -- തേങ്ങ

3. മണ്ണിൻ കീഴെ ഉണ്ണാച്ചിയും മക്കളും - ചേമ്പ്

4. കായ്ക്കുകയും ചെയ്യും പൂക്കുകയും ചെയ്യും.പക്ഷേ കാക്കയ്ക്കിരിക്കാൻ സ്ഥലമില്ല – നെല്ല്

5. നിലം കീറി പൊന്നെടുത്തു - മഞ്ഞൾ

6. മേലേ വീട്ടിലെ മുത്തശ്ശിയമ്മേടെ പൊട്ടിച്ചിരിയും പേടിപ്പിക്കലും - മിന്നലും ഇടിയും

7. കരുവാ അറിഞ്ഞില്ല,കരുവാത്തീം അറിഞ്ഞില്ല. തിത്തിത്തൈയെന്നൊരു കൊച്ചരിവാൾ - അമ്പിളിക്കല

8. ഏന്തിയാലും ഏന്തിയാലും എത്താത്ത മരത്തിൽ വാടാത്ത പൂക്കൾ ആയിരം - നക്ഷത്രങ്ങൾ

9. വേരില്ല,തടിയില്ല,കൊമ്പില്ല,ഇലയില്ല,എന്നിട്ടും പൂത്തു പന്തലിച്ചങ്ങനെ - നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം

10. ഒരു മുറം മലരിൽ ഒരൊറ്റ തേങ്ങാപ്പൂള് - നക്ഷത്രങ്ങൾക്കിടയിൽ ചന്ദ്രൻ

അരുണിമ പി
9 എ കെ കെ കെ വി എം ഹ.ർ സെക്കന്ററി സ്കൂൾ പൊത്തപ്പള്ളി തെക്ക് കുമാരപുരം ആലപ്പുഴ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം