പരക്കെപ്പടരുന്ന വൈറസ് ചുറ്റും
പകരാതിരിക്കാൻ നാം എന്തു ചെയ്യും?
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
ഇരിക്കാം നമുക്കിങ്ങ് വീട്ടിൽത്തന്നെ.
പുറത്തേക്ക് പോകാതെ മൊബൈലെടുക്കാം
പുറം ജോലിയെല്ലാം അതിലൂടെ ചെയ്യാം
പുറം കാര്യമെല്ലാം വിരൽത്തുമ്പിൽ കിട്ടും
മറക്കാതെ കൈകൾ വൃത്തിയാക്കിടേണം.
കുടുംബത്തോടൊപ്പം നന്നായി കഴിയാം
മടിക്കാതെ കൈകൾ ഇടയ്ക്കിടെ കഴുകാം
തുരത്താം നമുക്കീ കൊറോണയെ
തകർക്കാം നമുക്കീ വിപത്തിനെ.