കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ കാട്ടിലെ തട്ടുകട

കാട്ടിലെ തട്ടുകട

 
പണ്ട് പണ്ട് ഒരു കാട്ടിൽ ഒരു തട്ടുകട ഉണ്ടായിരുന്നു .തട്ട് കടയിൽ രണ്ട് മുയലുകൾ ഉണ്ടായിരുന്നു. ബണ്ണി ഫണ്ണി എന്നിവ ആയിരുന്നു അവരുടെ പേര്. അവർ രണ്ടു പേരും കുട്ടുകാരായിരുന്നു. ബണ്ണി എല്ലാവർക്കും നല്ലക്കാര്യം ചെയ്യുന്നവനാണ്. ഒരു ദിവസം ബണ്ണിക്ക് പനി ആയിരുന്നു. അപ്പോൾ ബണ്ണി ഫണ്ണിയോട് പറഞ്ഞു എനിക്ക് പനിആയതിനാൽ ഇന്ന് മാത്രം ഞാൻ ലീവ് എടുക്കുകയാണ്. എന്നിട്ട് ബണ്ണി പോയി.അന്ന് ഫണ്ണി കുറേ പിൻവലിച്ച് ഉണ്ടാക്കി.അന്ന് ആരും വന്നില്ല. അതുകൊണ്ട് അന്ന് രാത്രി പിൻവലിച്ച് മണ്ണിൽ കുഴിച്ചിട്ടു. പിറ്റേദിവസവും ബണ്ണി വന്ന് പറഞ്ഞു, ഇന്നുംകൂടി ഞാൻ ലീവ് എടുക്കുകയാണ്. ഇതും പറഞ്ഞ് ബണ്ണി വീട്ടിലേക്ക് പോയി. അന്ന് ഫണ്ണി ഒന്നും ഉണ്ടാക്കിയില്ല. അന്ന് എല്ലാവരും കടയിലേക്ക് വന്നു. അന്ന് വന്നവർ എല്ലാം സാൻവിച്ചാണ് ആവശ്യപ്പെട്ടത്. കാട്ടിലെ രാജാവായ സിംഹം മാത്രം ബർഗർ ആണ് ആവശ്യപ്പെട്ടത്. അന്ന് ഫണ്ണി തൻറെ രാജാവിനു മാത്രം ബർഗർ ഉണ്ടാക്കി കൊടുത്തു. രാജാവിന്റെ രണ്ട് മക്കൾ, ഭാര്യ ,കാട്ടിലെ മറ്റ് മൃഗങ്ങൾ എന്നിവർക്ക് ഇന്നലെ കുഴിച്ചിട്ടിട്ടുള്ള സാൻവിച്ചാണ് കൊടുത്തത്. അന്ന് രാത്രി എല്ലാ മൃഗങ്ങൾ ക്കും വയറുവേദനയായി. പിറ്റേദിവസം ബണ്ണി തട്ടുകടയിലേക്ക് വന്നു. അന്ന് രാജാവ് തട്ട് കടയിലേക്ക് ദേഷ്യത്തോടെ വന്നു. അപ്പോൾ ബണ്ണി ചോദിച്ചു, രാജാവേ; നിങ്ങൾ എന്തിനാണ് രക്ഷപ്പെടുന്നത്. രാജാവ് നിങ്ങളുടെ കൂട്ടുകാരനെ ഫണ്ണി യോട് തന്നെ ചോദിച്ച് നോക്ക്. അവനെ ഞാൻ തിന്നാനാണ് വന്നത്. ബണ്ണി ഫണ്ണി യോട് കാര്യം അന്വേഷിച്ചു. ഫണ്ണി നടന്ന കാര്യം പറഞ്ഞു. ബണ്ണിക്ക് ദേഷ്യം വന്നു. ഫണ്ണിയെ രാജാവിന്റെ ഇരയാക്കികൊടുത്തു. ഈ കഥയിലെ ഗുണപാഠമാണ് നല്ലക്കാര്യം ചൈതാൽ നല്ല ജീവിതം

 

ഹയ കല്ലിങ്ങൽ
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കഥ