കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അക്ഷരവൃക്ഷം/ കോവിഡിനെ മാത്രം പേടിച്ചാൽ പോര...

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിനെ മാത്രം പേടിച്ചാൽ പോരാ...

കൊറോണയെ തോൽപ്പിക്കാനുള്ള യജ്ഞത്തിൽ പങ്കെടുത്തുകൊണ്ട് വീട്ടിലിരിക്കുകയാണ് മുതിർന്ന പൗരന്മാരും കുട്ടികളുമെല്ലാം. ഇനി വരാനുള്ളത് മഴക്കാലമാണ്. കോവി‍ഡ് 19 രോഗം പടി കടന്നു പോയിട്ടില്ല കോവിഡിനെ തോൽപ്പിക്കാനുള്ള യജ്ഞത്തിൽ പങ്കാളികളാകുമ്പോൾ നമ്മൾ തന്നെ സൂക്ഷിക്കേണ്ട ചില വില്ലന്മാർ കടന്നുവരാൻ കാത്തുനിൽക്കുന്നുണ്ട്. അവരെക്കൂടി തോൽപ്പിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം. ഇതിൽ പനി തന്നെയാണ് മുഖ്യൻ. സാധാരണ പനി മുതൽ ഡങ്കിപ്പനി, എലിപ്പനി, മലമ്പനി വരെ പലതരം പനികൾ പടർന്നു പിടിക്കാൻ സാദ്ധ്യതകൾ ഏറെ. ടൈഫോയിഡ്, വയറിളക്കം, മഞ്ഞപ്പിത്തം അങ്ങനെ മഴക്കാല രോഗങ്ങൾ വേറെയും ഉണ്ട്. ചികിത്സക്കൊപ്പം മറ്റുള്ളവരിലേക്ക് പകരുന്ന സാഹചര്യം ഒഴിവാക്കുക എന്നതും പ്രധാനം തന്നെയാണ്. സ്വയം ചികിത്സ ഒഴിവാക്കുക, പനി മാറുന്നില്ലെങ്കിൽ ‍ഡോക്ടറുടെ സേവനം തേടാൻ മറക്കരുത്. മുതിർന്ന പൗരന്മാരോട് ഒന്നുകൂടി - ഒരു പനിയും നിസ്സാരമാക്കരുത്. നിസ്സാര പനിയും വലിയ രോഗങ്ങളിലേക്ക് വഴിതുറന്നേക്കാം.

ഭയമല്ല... ജാഗ്രതയാണ് വേണ്ടത്...

 
ഫാത്തിമ സൻഹ
5 C കെ.എം.ഏസ്.എൻ.എം._എ.യു.പി.എസ്_വെള്ളയൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം