കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൃഷിപ്പൊലിമ
കൃഷി പ്പൊലിമ എന്ന ഡോക്യുമെന്ററി ബി.ആർ.സി തലത്തിൽ പ്രത്യേകം പ്രദർശിപ്പിക്കുകയും പ്രത്യേകം പ്രശംസ നേടുകയും ചെയ്തു.
ശാസ്ത്ര രംഗം
ശാസ്ത്രരംഗം ശാസ്ത്രലേഖന മത്സരത്തിൽ ഈ വിദ്യാലയത്തിലെ അനവദ്യ രാജീവ് റവന്യൂ ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം നേടി വിജയിച്ചു. സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തു.
സ്കോളർഷിപ്പ്
എൽ.എസ്.എസ് - യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ എല്ലാ വർഷവും മികച്ച വിജയം കൈവരിക്കുന്നുണ്ട്. 2020-21 വർഷത്തിൽ 13 പേർക്ക് സ്കോളർഷിപ്പ് ലഭിച്ചു.തളിര് സ്കോളർഷിപ്പ് പരീക്ഷയിൽ മലപ്പുറം ജില്ലയിലെ രണ്ടാംസ്ഥാനം ഈ വിദ്യാലയത്തിലെ അശ്വിൻ രാജ് നേടി.
മഞ്ഞപ്പാവാട
മഞ്ഞപ്പാവാട എന്ന പേരിൽ വിദ്യാലയം നിർമിച്ച ഷോർട്ട് ഫിലിമിന് ബാലസംഘം സംസ്ഥാന അവാർഡ്, ജയ്ഹിന്ദ് ടി.വി. യുടെ അവാർഡ് എന്നിവ കരസ്ഥമാക്കി.
മറുപുറം
മറുപുറം എന്ന പേരിൽ നിർമിച്ച ഷോർട്ട് ഫിലിമിന് മാതൃഭൂമി സംസ്ഥാന ഷോർട്ട് ഫിലിം അവാർഡ് നേടി.