കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ബോധവത്ക്കരണം , പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവക്കായി രൂപം നൽകിയ ക്ലബ്ബാണിത്.ഗ്രീൻ വാലി  ഇക്കോ ക്ലബ്ബ്  എൻ ജി സി യിൽ അംഗത്വമുള്ള ക്ലബ്ബ് ആണ്.പരിസ്ഥിതി ദിനാചരണം,വന ദിനം,ജലദിനംതുടങ്ങിയ ദിനങ്ങളിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുന്നു.വിവിധ സ്ഥലങ്ങളിൽ പരിസ്ഥിതി ക്യാംമ്പുകൾ സംഘടിപ്പിക്കുന്നു.വിവിധ മത്സരങ്ങൾ , ക്ലാസുകൾ, നിരീക്ഷണ ക്ലാസുകൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയും  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്നു.

സൈക്കിൾ ക്ലബ്ബ്

സൈക്കിൾ ക്ലബ്ബ്

   വിദ്യാലയത്തിലേക്ക്  സ്വയം  സൈക്കിളിൽ  വരുന്ന കുട്ടികളുടെ കൂട്ടായ്മയാണിത്. ട്രാഫിക്ക് നിയമ ബോധവത്ക്കരണത്തിനും , സൈക്കിൾ സവാരിയുടെ പ്രചാരണത്തിനും  സൈക്കിൾ ക്ലബ്ബിനെ ഉപയോഗിക്കുന്നു.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്

  വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്ന സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ഉണ്ട്.സ്വാതത്ര്യ ദിനം,റിപ്പബ്ലിക്ക് ദിനം,കേരളപ്പിറവിദിനം,ഗാന്ധി ജയന്തി,ദേശീയ നേതാക്കളുടെ സ്മരണ പുതുക്കുന്ന ദിനങ്ങൾ,ദേശീയ പ്രാധാന്യമുള്ള ദിനാചരണങ്ങൾ,ക്വിസ് മത്സരങ്ങൾ , പ്രദർശനങ്ങൾ .... പ്രചാരണ പ്രവർത്തനങ്ങൾ .... തുടങ്ങിയവയെല്ലാം  സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. ലാബിന്റെ പ്രവർത്തനം സജീവമാക്കൽ,  ചരിത്ര രേഖകളുടെ ശേഖരണവും പ്രദർശനവും സംഘടിപ്പിക്കൽ ...... എന്നിവയുംസാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.

ഗണിത ശാസ്ത്ര ക്ലബ്ബ്

    ഗണിത പഠനം രസകരമാക്കുന്നതിനായി  വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഗണിത ക്ലബ്ബ് ഉണ്ട്.ദിനാചരങ്ങൾ,  ഗണിത ക്വിസ്, ഗണിത മാസിക, പസിൽ , ഗണിത കൂട്ടായ്മ കൾ.....  ഇവയെല്ലാം  ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്നു.ഗണിത മൂലയിൽ  ഗണിത ഉപകരണങ്ങൾ ഒരുക്കുന്നതും , അവയുടെ സംരക്ഷണവും നടത്തിപ്പും ഗണിത ക്ലബിന്റെ ചുമതലയാണ്.

സയൻസ് ക്ലബ്ബ്

    ശാസ്ത്ര ദിനാചരണങ്ങൾ, ശാസ്ത്രജ്ഞൻമാരെ സംബന്ധിച്ച കുറിപ്പുകൾ, ലഘു പരീക്ഷണങ്ങൾ, സയൻസ് ലാബ് പ്രവർത്തനങ്ങൾ, പോസ്റ്റർ രചന , ശാസ്ത്ര സന്ദേശങ്ങൾ പ്രചരണം നടത്തൽ .... തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത്  നടപ്പിലാക്കുന്നത്  സയൻസ് ക്ലബ്ബ് ആണ് .ഓരോ ക്ലാസിലും ശാസ്ത്ര മൂലകൾ സജ്ജീകരിച്ചിട്ടുണ്ട്.ദേശീയ ശാസ്ത്ര ദിനം,മണ്ണ് ദിനം,ഓസോൺ ദിനം,ഹിരോഷിമ ദിനം,തുടങ്ങിയ ദിനങ്ങൾ വിപുലമായ പരിപാടികളോടെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദി

    വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന മറ്റൊരു ക്ലബ് ആണ് വിദ്യാരംഗം കലാ സാഹിത്യ വേദി .  കൂട്ടികളുടെ സർഗ വാസനകളെ പരിപോഷിക്കാനാവശ്യമായ  വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. ക്ലാസ് സാഹിത്യ സമാജം സംഘടിപ്പിക്കൽ, പുസ്തകാസ്വാദനം ,  കഥ - കവിതാ രചനാ ക്യാമ്പ് , ചിത്രരചനാ ക്യാമ്പ്  ,  നാടക കളരി, നാടൻ പാട്ട് ആസ്വാദനം, തുടങ്ങി വിവിധ പരിപാടികളും സാഹിത്യ ക്വിസ്, രചനാ മത്സരങ്ങൾ തുടങ്ങിയവും സംഘടിപ്പിക്കുന്നു. ഓരോ വർഷവും  വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം  ഒരു വിശിഷ്ട വ്യക്തിയെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കും.

ഐ.ടി.ക്ലബ്ബ്

ഐ.ടി.ക്ലബ്ബ്

ഐ.ടി പഠനം കൂടുതൽ  രസകരമാക്കുന്നതിനും , കൂടുതൽ  അറിവും അനുഭവവും  സ്വായത്ത മാക്കുന്നതിനുമായി  സജീവമായ  ഐ.ടിക്ലബ്ബ്  വിദ്യാലയത്തിൽ  ഉണ്ട്.ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഡി ട്ടി പി, ഡിജിറ്റൽ  പൂക്കളം, വേർഡ് ഗയിം, തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.

ഗാന്ധി ദർശൻ

     

ഗാന്ധിയൻ ദർശനങ്ങൾ കുട്ടികളിൽ എത്തിക്കുവാൻ  വിദ്യാലയത്തിൽ  പ്രവർത്തിക്കുന്ന  സംഘടനയാണ് ഗാന്ധി ദർശൻ .എല്ലാവർഷവും   കോഴിക്കോട് സർവ്വകലാശാലയിലെ ഗാന്ധിയൻ ചെയറിന്റെ ആഭിമുഖ്യത്തിൽ  നടത്തുന്ന പഠന പരിപാടിയിൽ  കുട്ടിളെ പങ്കെടുപ്പിക്കുന്നു. ഗാന്ധി ജയന്തി, രക്തസാക്ഷി ദിനം എന്നിവ വിവിധ പരിപാടികളോടെ ആചരിക്കുന്നു.സ്വദേശി പ്രചാരണം,  സ്വാശ്രയ ജീവിതം എന്നിവയിൽ  പ്രചരണം നടത്തുന്നു.

ഹെൽത്ത് ക്ലബ്ബ്

വിദ്യാലയത്തിൽ  പ്രവർത്തിക്കുന്ന സജീവമായൊരു ക്ലബ്ബ് ആണ്  ആരോഗ്യ ക്ളബ്ബ് .  ഇതിന്റെ ആഭിമുഖ്യത്തിൽ  വ്യത്യസ്ത കാലാവസ്ഥകളിൽ ഉണ്ടായേക്കാവുന്ന  രോഗങ്ങളെക്കുറിച്ചും അതിന് വേണ്ട മുൻകരുതലുകളെ  കുറിച്ചും  കുട്ടികളെ  നിരന്തരം ബോധവൽക്കരിക്കുന്നു.പോഷകാഹാരങ്ങളെക്കുറിച്ചുള്ള  വിവരണങ്ങളും , ആവശ്യകതയും  എന്ന വിഷയത്തിൽ  ക്ലാസ് സംഘടിപിച്ചു.പരിസര ശുചിത്വം, വ്യക്തി ശുചിത്വം  എന്നിവയ്ക്ക്   ഊന്നൽ നൽകിയുള്ള  പ്രവർത്തനങ്ങളാണ്  ക്ലബ്ബ്  ചെയ്യുന്നത്.ഫസ്റ്റ് എയ്ഡ്   ബോക്സിന്റെ  ചുമതല  ഹെൽത്ത് ക്ലബ്ബിനാണ്.

സീഡ് ക്ലബ്  2022 -2023   

          2023 ജുൺ 6 സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്വന്തമായി കൃഷി ചെയ്യാൻ പച്ചക്കറിവിത്തുക്കളുടെ വിതരണം നടത്തി .

സാമൂഹ്യ ശാസ്‌ത്ര ക്ലബ് 2022 -23

           ജൂൺ 16 മലപ്പുറം ജില്ലാ രൂപീകരണ ദിനത്തോട് അനുബന്ധിച്ചു സാമുഹ്യശാസ്‌ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭൂപടം പരിചയപ്പെടുത്തി . 

മധുരം മലയാളം 2022-23

       മാതൃഭൂമി  'മധുരം മലയാളം 'പരിപാടി സ്കൂൾ മാനേജർ പരമേശ്വേരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു .

വായനാദിനം 2022 -23

     ജൂൺ ഇരുപതിന് വായന വാരാഘോഷ പരിപാടി തുടങി .എൽ യൂപി ക്ലാസ്സുകളിൽ സാഹിത്യ ക്വിസ് നടത്തി .ജൂൺ ഇരുപത്തിയൊന്നിന് സ്കൂളിൽ പുസ്‌തക പ്രദർശനം നടത്തി .ഇംഗ്ലീഷ് ക്ലബ് ഇംഗ്ലീഷ് പ്രസംഗ മത്സരവും നടത്തി .അറബിക് ,ഉറുദു ,സംസ്‌കൃതം ,ഹിന്ദി ക്ലബുകൾ വായനാമത്സരം നടത്തി. ജൂൺ 21 ന് സ്കൂളിൽ പുസ്തക പ്രദർശനം നടത്തി .

വിദ്യാരംഗം 2022 -23

.സ്കൂൾ വിദ്യാരംഗം വേദിയുടെ പ്രവർത്തന ഉദ് ഘാടനം സുശീലൻ നടുവത്ത് നിർവ്വഹിച്ചു .വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പഴമയുടെ മൊഞ്ചും പുതുമയുടെ പ്രൗഡിയും  സമന്വയിപ്പിച്ചു  മെഹന്തി ഫെസ്റ്റ് നടത്തി .ബഷീർദിനത്തോട് അനുബന്ധിച്ചു ക്വിസ് മത്സരം നടത്തി .കുട്ടികളുടെ സർഗാത്മകശേഷി  വർധിപ്പിക്കുന്നതിന് വേണ്ടി കഥ ,കവിത ,ചിത്രരചന ,അഭിനയം ,നാടൻപാട്ട് തുടങ്ങിയ പരിപാടികൾ നടത്തി ശിശുദിനത്തോടനത്തിനു കുട്ടികൾക്കു തൊപ്പിനിർമ്മാണം ,നെഹ്‌റുവിനെ വരക്കൽ ,നെഹ്രുഗാനാവതരണം ,നെഹ്‌റു വേഷം ധരിക്കൽ എന്നിവ നടത്തി കുട്ടികളിക്കുട്ടം ഏകദിന ശില്പശാല നടത്തി .