കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/തുറങ്കലിലായ ലോകം.

Schoolwiki സംരംഭത്തിൽ നിന്ന്
തുറങ്കലിലായ ലോകം.

ഒരിക്കൽ ഒരു രാജ്യം ആർഭാടത്തോടും സുഖലോലിദതയോടും കൂടി ജീവിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. കഴിക്കാൻ പറ്റുന്നതും പറ്റാത്തതുമായ ഭക്ഷണങ്ങൾ ആവശ്യത്തിലധികം കഴിച്ച് അവർ ജീവിച്ചു. നാം ഇതു വരെ കണ്ടിട്ടുള്ളതും ഇല്ലാത്തതുമായ അലങ്കാരങ്ങളും ആർഭാടങ്ങളും നിറഞ്ഞ ഒരു നാടായിരുന്നു ഇത്. ഇങ്ങനെ ജീവിച്ചിരുന്ന ഈ ലോകത്തെ ഞെട്ടിച്ചും കുറേ പേരുടെ ജീവൻ നഷ്ട്ട പ്പെടുത്തിയും ഒരു മഹാമാരി നമ്മളിലേക്ക്‌ കടന്നു വന്നത് . ആ മഹാമാരിയാണ് ലോകത്തിലെ രാജ്യങ്ങളെ ഭയപ്പെടുത്തിയും ജനങ്ങളുടെ സമാധാനം നഷ്ട്ടപെടുത്തിയും ഇത് നമ്മളിലേക്ക് ഏറെ ആകർഷിച്ചത്. ഇത് വളരെ അപകടം പിടിച്ചതാന്നെന്ന് ജനങ്ങൾ അറിയാൻ ഏറെ വൈകിയിരുന്നു.' ഇത് ലോകത്തുള്ള എല്ലാ ജനങ്ങളിലേക്ക് ആകർഷിക്കുക യും ജനങ്ങളെയും ഈ ലോകത്തുള്ള പണക്കാരെയും വലിയ നേതാക്കളെയും ഈ മഹാമാരി പിടിപ്പെടുകയും ജനങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്തു.അങ്ങനെ ഇതിനുള്ള മരുന്ന് ജനങ്ങൾ ശാസ്ത്രലോകത്തേട് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ശാസ്ത്രലോകം അതിനുള്ള മരുന്ന് കണ്ടു പിടിക്കാൻ ശ്രമിക്കുകയും അതിനുള്ള മുന്നൊരുക്കങ്ങൾ നടത്തകയും ചെയ്തു. അങ്ങനെയാണ് ശാസ്ത്രലോകം ജനങ്ങൾക്ക് മരുന്ന് കണ്ട്പിടിച്ചുത്. ജനങ്ങൾ പരസ്പരം ബന്ധപ്പെടാ തിരിക്കുകയും സ്പർശിക്കാതിരിക്കുകയും ശരിരം കാണാത്ത വിധം വസ്ത്രം ധരിക്കുകയും മുഖംമറയ്ക്കുന്നതുമായ നിർദേശങ്ങൾ നൽകകയും ചെയ്തു.അങ്ങനെ ഈ രോഗം ലോകത്ത് വ്യാപിക്കുകയും ഇതിനാൽ കോടികണക്കിൻ ജനങ്ങൾ മരണപ്പെട്ടുകയും ചെയ്തു. അങ്ങനെ ഈ മഹാമാരി കാരണം പരീക്ഷ മറ്റ് എല്ലാ വ്യാപാരവും എല്ലാം മാറ്റിവെയ്ക്കുകയും നാം ലോക്ക് ഡൗണിലേക്ക് മാറപ്പെടുകയും ചെയ്തത്.

സനാ പി കെ
6 C കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം